ETV Bharat / state

'കോണ്‍ഗ്രസിന്‍റെ രക്ഷയ്‌ക്ക് ശശി തരൂര്‍ വരട്ടെ...' കോട്ടയത്ത് അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡ്

കോട്ടയം പാലാ കൊട്ടാരമറ്റത്താണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപിയ്‌ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ഫ്ലക്‌സ്‌ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്

flux boards for shashi tharoor  shashi tharoor  pala kottayam shashi tharoor flux boards  AICC President election  ശശി തരൂര്‍  കോട്ടയം പാലാ  കോണ്‍ഗ്രസ് അധ്യക്ഷ lതെരഞ്ഞെടുപ്പ്  മല്ലികാര്‍ജുന്‍ ഖാര്‍ഗെ  ശശി തരൂര്‍ ഫ്ലക്‌സ് ബോര്‍ഡ്
'കോണ്‍ഗ്രസിന്‍റെ രക്ഷയ്‌ക്ക് ശശി തരൂര്‍ വരട്ടെ...' കോട്ടയത്ത് ശശി തരൂരിന് അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്‌സ് ബോര്‍ഡ്
author img

By

Published : Oct 8, 2022, 1:08 PM IST

കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപിയ്‌ക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്‌സ് ബോര്‍ഡ്. കോട്ടയം പാലാ കൊട്ടാരമറ്റത്താണ് ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസിന്‍റെ രക്ഷയ്ക്കും രാജ്യത്തിന്‍റെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന വരികളാണ് ഫ്ലക്‌സ് ബോര്‍ഡിലുള്ളത്. എന്നാല്‍ ഇത് സ്ഥാപിച്ചത് ആരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ബോര്‍ഡിലില്ല.

കോട്ടയത്ത് അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്സ് ബോര്‍ഡ്

തരൂരിനെതിരെ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം ഒറ്റക്കെട്ടായി നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പല നേതാക്കളും ഇതിനോടകം തന്നെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതേസമയം യുവ നേതാക്കളുടെയും കോണ്‍ഗ്രസ് അണികളുടെയും പിന്തുണ ശശി തരൂരിന് വര്‍ധിക്കുന്നതും ഈ സാഹചര്യത്തില്‍ ശ്രദ്ധയമാണ്.

കേരളത്തിലെ യുവ കോണ്‍ഗ്രസ് നേതാക്കള്‍ ശശി തരൂര്‍ എംപിയെ പിന്തുണച്ച് സമൂഹമധ്യമങ്ങളിലും ഇതിനോടകം പോസ്‌റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്. കെഎസ് ശബരീനാഥന്‍, ഹൈബി ഈഡന്‍ ഉള്‍പ്പടെയുള്ള നേതാക്കളാണ് തരൂരിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.