കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. ആശുപത്രിയ്ക്ക് പിന്നിൽ മാലിന്യം തള്ളുന്ന സ്ഥലത്താണ് തീ ആളിപ്പടർന്നത്.
ഈ സമയം ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാർ ഇവിടെ ഉണ്ടായിരുന്നു. ഇവർ ചാടി രക്ഷപ്പെട്ടതിനാല്‍ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
also read: കോട്ടയത്ത് 17 കാരി സഹോദരനോട് പിണങ്ങി വീടുവിട്ടു ; ഒരു രാത്രി മുഴുവൻ കാട്ടില്‍
ജീവനക്കാരിൽ ചിലരുടെ ബാഗും തീ പിടുത്തത്തിൽ കത്തി നശിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്ന് രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സേനാസംഘം സ്ഥലത്തെത്തി. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചവറ് കൂനയ്ക്ക് അരികിലുള്ള താത്ക്കാലിക ഷെഡ് കത്തി നശിച്ചു.