കോട്ടയം: പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ സമസ്‌തക്കെതിരെ വിമര്‍ശനവുമായി കെസിബിസി മുൻവക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ട്. ദൗത്യ നിർവ്വഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ എന്ന തലക്കെട്ടോടെ വ്യാഴാഴ്‌ച (12.05.22) ദീപിക ദിന പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. പെൺകുട്ടിയുടെ ആത്മാഭിമാനം തകർക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ഫാദർ ലേഖനത്തില്‍ പറയുന്നു.
![പെൺകുട്ടിയെ വേദിയിൽനിന്ന് ഇറക്കി വിട്ട സംഭവത്തിൽ സമസ്തക്കെതിരെ ദീപിക ദിനപത്രത്തിലെ ലേഖനത്തിലൂടെ ആഞ്ഞടിച്ചു കെസിബിസി മുൻവക്താവ് ഫാദർ വർഗീസ് പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കിവിട്ട സംഭവം; സമസ്‌തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാദർ വർഗീസ് വള്ളിക്കാട്ട് father vargese vallikkattu against samastha criticism against samastha](https://etvbharatimages.akamaized.net/etvbharat/prod-images/klktmdeepikadaily_13052022003114_1305f_1652382074_986.jpg)
ജീവിതത്തിൽ ഇനി ഒരു പുരുഷന്‍റെ മുന്നിലും പ്രത്യക്ഷപ്പെടാൻ പെൺകുട്ടി ധൈര്യം കാണിക്കുമെന്ന് കരുതുന്നില്ല. ഹൃദയം തകരുന്ന കാഴ്‌ചയാണ് സമസ്‌ത വേദിയിൽ ഉണ്ടായത്. ഇക്കാര്യത്തിൽ സമസ്‌ത നേതാക്കളെ ന്യായീകരിക്കാൻ ഉള്ള ശ്രമം ദൗർഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നത് മുസ്ലീം സമുദായത്തെ പിന്നോട്ട് അടിപ്പിക്കും. ഫാദര്‍ വള്ളിക്കാട്ട് ലേഖനത്തില്‍ പറഞ്ഞു.
![പെൺകുട്ടിയെ വേദിയിൽനിന്ന് ഇറക്കി വിട്ട സംഭവത്തിൽ സമസ്തക്കെതിരെ ദീപിക ദിനപത്രത്തിലെ ലേഖനത്തിലൂടെ ആഞ്ഞടിച്ചു കെസിബിസി മുൻവക്താവ് ഫാദർ വർഗീസ് പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കിവിട്ട സംഭവം; സമസ്‌തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാദർ വർഗീസ് വള്ളിക്കാട്ട് father vargese vallikkattu against samastha criticism against samastha](https://etvbharatimages.akamaized.net/etvbharat/prod-images/klktmdeepikadaily_13052022003114_1305f_1652382074_984.jpg)
ഈ പെൺകുട്ടിക്ക് സംഭവിച്ചത് പോലെ ഒരു മതവും സ്ത്രീകളുടെമേൽ വിവേചനം ചൊരിയരുത്. ഭരണഘടന അനുശാസിക്കുന്ന അന്തസ് നിഷേധിക്കാൻ ആർക്കും അവകാശമില്ല. കേരളത്തിൽ പ്രബുദ്ധത ഭരണഘടനയിലും നിയമങ്ങളിലും മാത്രമാണുള്ളത്. മുസ്ലീം സമൂഹം മാറ്റം ഉൾക്കൊണ്ടു എന്ന് ആത്മപരിശോധന നടത്തണം. കാലത്തിനനുസരിച്ച് സ്വയം വിമർശനം നടത്താൻ കഴിയുന്ന നേതൃത്വം എല്ലാ മതങ്ങളിലും ഉണ്ടാകണം. ലേഖനത്തിലൂടെ വർഗീസ് വള്ളിക്കാട്ട് വിമര്‍ശിച്ചു.
![പെൺകുട്ടിയെ വേദിയിൽനിന്ന് ഇറക്കി വിട്ട സംഭവത്തിൽ സമസ്തക്കെതിരെ ദീപിക ദിനപത്രത്തിലെ ലേഖനത്തിലൂടെ ആഞ്ഞടിച്ചു കെസിബിസി മുൻവക്താവ് ഫാദർ വർഗീസ് പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കിവിട്ട സംഭവം; സമസ്‌തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാദർ വർഗീസ് വള്ളിക്കാട്ട് father vargese vallikkattu against samastha criticism against samastha](https://etvbharatimages.akamaized.net/etvbharat/prod-images/klktmdeepikadaily_13052022003114_1305f_1652382074_369.jpg)
Also Read പെൺകുട്ടിയെ അപമാനിച്ച സമസ്‌ത നേതാവിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷൻ