ETV Bharat / state

'പിതാവ് ഉയര്‍ത്തിയത് സാമൂഹ്യതിന്മയ്‌ക്കെതിരായ ജാഗ്രത'; പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ മാണി

മയക്കുമരുന്നെന്ന സാമൂഹ്യവിപത്തിനെ ചൂണ്ടിക്കാട്ടി ജാഗ്രതാനിര്‍ദേശം നല്‍കുകയായിരുന്നു ബിഷപ്പെന്ന് ജോസ് കെ മാണി

author img

By

Published : Sep 12, 2021, 5:51 PM IST

Bishop of Pala  ജോസ് കെ മാണി  സാമൂഹ്യതിന്മയ്‌ക്കെതിരായ ജാഗ്രത  പാലാ ബിഷപ്പ്  Father raises awareness against social evil  Jose K Mani
'പിതാവ് ഉയര്‍ത്തിയത് സാമൂഹ്യതിന്മയ്‌ക്കെതിരായ ജാഗ്രത'; പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ മാണി

കോട്ടയം : നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത ബിഷപ്പ് ജോസഫ്​ കല്ലറങ്ങാട്ടിനെ പിന്തുണച്ച്​ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. പിതാവ് ഉയര്‍ത്തിയത് സാമൂഹ്യതിന്മയ്‌ക്കെതിരായ ജാഗ്രതയാണ്. മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്തിനെ ചൂണ്ടിക്കാട്ടുകയും ജാഗ്രതാനിര്‍ദേശം നല്‍കുകയുമാണ് അദ്ദേഹം ചെയ്‌തതെന്നാണ് ജോസിന്‍റെ പ്രസ്താവന.

സാമൂഹ്യതിന്മകള്‍ക്കെതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവത്‌ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്കെതിരെയും രൂപപ്പെടണം.

ALSO READ: 'മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്ലിം തീവ്രവാദികളെ ഭയന്ന് '; രൂക്ഷവിമര്‍ശനവുമായി ദീപിക ലേഖനം

അതിന്, സഹായകരമായ ആഹ്വാനത്തിന്‍റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്‍റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് എതിര്‍ക്കപ്പെടേണ്ടതുണ്ട്. പിതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്‍റെ പൊതുവായ താത്‌പര്യങ്ങള്‍ക്ക് വിപരീതമാണ്.

മയക്കുമരുന്ന് കേരളീയ സമൂഹത്തിന്‍റെ ഏറ്റവും വലിയ ഭീഷണിയാണെന്നതില്‍ തര്‍ക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലര്‍ത്തുന്ന നാടാണ്. വ്യത്യസ്‌ത മതവിഭാഗങ്ങള്‍ക്ക് ഇടയിലുള്ള സാഹോദര്യം നിലനിര്‍ത്താന്‍ നാമെല്ലാം കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ. മാണി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.