ETV Bharat / state

മകനെ കുത്തിപ്പരിക്കേൽപ്പിച്ച അച്‌ഛനെ മരിച്ച നിലയില്‍ കണ്ടെത്തി - ചെല്ലപ്പൻ

Father Found Dead After Injuring Son : രാവിലെ ചെല്ലപ്പനും മകനും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. തർക്കത്തിനിടെ ചെല്ലപ്പൻ കത്തി ഉപയോഗിച്ച് മകനെ കുത്തി പരിക്കേൽപ്പിച്ചു.

മകനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അച്ഛൻ തൂങ്ങിമരിച്  Father Found Dead After Injuring Son  മകനെ കുത്തിപ്പരിക്കേൽപ്പിച്ച അച്‌ഛൻ മരിച്ചു  കോട്ടയം മരണം  kottayam death  ചെല്ലപ്പൻ  മരിച്ച നിലയില്‍ കണ്ടെത്തി
Father Found Dead After Injuring Son
author img

By ETV Bharat Kerala Team

Published : Nov 20, 2023, 10:43 PM IST

കോട്ടയം: മകനെ കുത്തി പരിക്കേൽപ്പിച്ച അച്‌ഛനെ മരിച്ച നിലയിൽ കണ്ടെത്തി. പാലാ വള്ളിച്ചിറയ്ക്ക് സമീപം താമസിക്കുന്ന വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്.

ഇന്ന് (തിങ്കളാഴ്‌ച) രാവിലെ വസ്‌തു കൈമാറ്റവുമായി ബന്ധപ്പെട്ട് ചെല്ലപ്പനും മകനും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. തർക്കത്തിനിടെ ചെല്ലപ്പൻ കത്തി ഉപയോഗിച്ച് ശ്രീജിത്തിനെ കുത്തി പരിക്കേൽപ്പിച്ചു. ആക്രമണത്തില്‍ ശ്രീജിത്തിന് മുഖത്താണ് പരിക്കേറ്റത്.

പരിക്കേറ്റ ശ്രീജിത്തിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. മകനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയ സമയത്താണ് ചെല്ലപ്പന്‍റെ മരണം.

തന്‍റെ പഴയ വീടിനോട് ചേർന്നാണ് ചെല്ലപ്പന്‍റെ മൃതദേഹം കണ്ടെത്തിയത്. ചെല്ലപ്പന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് വിവരം. പാലാ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Also Read: പിതാവിന്‍റെ ആക്രമണത്തിൽ 14 കാരിയുടെ മരണം : പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.