ETV Bharat / state

മഴക്കെടുതിയിൽ കോട്ടയത്തെ വിവിധ പ്രദേശങ്ങളിൽ വ്യാപക കൃഷി നാശം

5114 കര്‍ഷകരുടെ 4019.21 ഹെക്‌ടര്‍ കൃഷിസ്ഥലത്തായി 13.55 കോടി രൂപയുടെ നഷ്‌ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആന്‍റണി ജോർജ് അറിയിച്ചു.

Extensive damage to crops in Kottayam  damage to crops in Kottayam due to heavy rain  damage to crops in Kottayam  heavy rain  rain  കോട്ടയത്ത് കൃഷിനാശം  കോട്ടയം  കൃഷിനാശം  മഴ  മഴക്കെടുതിയിൽ കൃഷിനാശം  കൃഷി ഓഫീസര്‍  ആന്‍റണി ജോർജ്  Agriculture Officer  antony george  kottayam  rain updates  weather  കkottayam news
Extensive damage to crops in Kottayam due to heavy ra
author img

By

Published : May 18, 2021, 9:54 AM IST

കോട്ടയം: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പെയ്‌ത കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം. 13.55 കോടി രൂപയുടെ നഷ്‌ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആന്‍റണി ജോർജ് അറിയിച്ചു.

5114 കര്‍ഷകരുടെ 4019.21 ഹെക്‌ടര്‍ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. പള്ളത്ത് മാത്രം 768 കർഷകരുടെ കൃഷിയിടങ്ങളിലായി 434.18 ലക്ഷം രൂപയുടെ നാശമാണ് ഉണ്ടായിരിക്കുന്നത്. കടത്തുരുത്തി, ളാലം, ഏറ്റുമാനൂർ, മാടപ്പള്ളി, വൈക്കം, ഉഴവൂർ, ഈരാറ്റുപേട്ട, വാഴൂർ, പാമ്പാടി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചതായി റിപ്പോർട്ട് ചെയ്‌തു.

കഴിഞ്ഞ ദിവസങ്ങളിലായി തകർത്തു പെയ്‌ത മഴയിൽ റബര്‍, വാഴ, തെങ്ങ്, നെല്ല്, പച്ചക്കറി, കുരുമുളക്, പയർ- കിഴങ്ങു വര്‍ഗങ്ങള്‍, വെറ്റിലക്കൊടി, മരച്ചീനി, കൊക്കോ, ജാതി, കമുക്, കാപ്പി, കശുമാവ്, പ്ലാവ് എന്നിവയാണ് പ്രധാനമായും നശിച്ചത്. അതേസമയം കൃഷി നാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്‌ടപരിഹാരം ലഭ്യമാക്കാനുള്ള സർക്കാർ നടപടിയുടെ ഭാഗമായി www.aims.kerala.gov.in എന്ന പോർട്ടലിൽ അപേക്ഷ സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. വിളകൾ ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിൽ 15 ദിവസത്തിനകവും ചെയ്തിട്ടില്ലെങ്കിൽ 10 ദിവസത്തിനകവും അപേക്ഷ നല്‍കണം.

Also Read: രൂക്ഷമായ കാറ്റ് : പാലായിൽ വൻ നാശനഷ്ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.