ETV Bharat / state

പാലായില്‍ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം - പാലാ ഇടപ്പാടി

ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പാ​ലാ​യി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​വ​ർ​ക്ക് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തയാ​റാ​ക്കി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം മാ​ണി സി കാ​പ്പ​ൻ എംഎല്‍എ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Pala kottayam  strong winds  കോട്ടയം  പാലാ ഇടപ്പാടി  പാലാ
പാലായില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം
author img

By

Published : Apr 8, 2021, 5:36 PM IST

കോട്ടയം: പാലാ ഇടപ്പാടിയില്‍ ഇന്നലെ വൈ​കു​ന്നേ​രം ഉണ്ടായ ശക്തമായ കാറ്റില്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. പ്ര​ദേ​ശ​ത്തെ നിരവധി വീ​ടു​ക​ൾ​ക്കും ക​ട​ക​ൾ​ക്കും കൃ​ഷി​യിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വ​ൻ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണ​തി​നൊ​പ്പം വൈ​ദ്യു​തി, ടെ​ലി​ഫോ​ൺ പോ​സ്റ്റു​ക​ളും നി​ലം​പൊ​ത്തി. കാറ്റിന്‍റെ ശക്തിയും കനത്ത മഴയും കാരണം വലിയ വാഹനങ്ങള്‍ക്കടക്കം യാത്രാ തടസ്സമുണ്ടായി.

കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കാറ്റ് കാരണം മറിഞ്ഞുവീണു. നൂ​റു​ക​ണ​ക്കി​നു റ​ബ​ർ​ മ​ര​ങ്ങ​ളും ഒ​ടി​ഞ്ഞു​വീ​ണു. ഇ​ട​പ്പാ​ടി ക​വ​ല​യി​ൽ രാ​ജു ഇ​ഞ്ച​നോ​ടി​യി​ലി​ന്‍റെ വീ​ടും ചാ​യ​ക്ക​ട​യും മ​രം​വീ​ണ് ത​ക​ർ​ന്നു. ഭാ​സ്ക​ര​ൻ പു​ത്ത​ൻ​പു​ര​യു​ടെ കോ​ഴി​ക്കൂ​ട് ത​ക​രു​ക​യും ഓ​ട്ടോ​റി​ക്ഷ​യ്ക്കു കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ഇ​ട​പ്പാ​ടി, അ​രീ​പ്പാ​റ, പാന്‍​പൂ​രാം​പാ​റ, താ​ണോ​ലി, പ​ള്ളി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് ക​ന​ത്ത കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യ​ത്. കാ​റ്റി​ലും മ​ഴ​യി​ലും പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി പരിസരത്തെ​ ​മ​രം ഒ​ടി​ഞ്ഞു​വീ​ണു.

വൈ​ദ്യു​തി, കേ​ബി​ൾ ബ​ന്ധ​ങ്ങ​ൾ ത​ക​ർ​ന്നു. പോ​സ്റ്റു​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​യി. പു​ത്ത​ൻ​പ​ള്ളി​ക്കു​ന്ന്, വാ​ട്ട​ർ അ​തോറി​ട്ടി റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളമാണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടത്. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മ​രം വെ​ട്ടി നീ​ക്കിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ജോസ് കെ മാണി ഇന്നലെ വൈകിട്ട് നാശനഷ്ടം സംഭവിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പാ​ലാ​യി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​വ​ർ​ക്ക് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ടു തയാ​റാ​ക്കി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം മാ​ണി സി കാ​പ്പ​ൻ എംഎല്‍എ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.