ETV Bharat / state

സർവൈശ്വര്യങ്ങളുമേകി ഏഴരപ്പൊന്നാന ദർശനം

ക്ഷേത്ര ഉത്സവത്തിലെ അതി പ്രധാനമായ ഏഴരപ്പൊന്നാന ദർശനത്തിനായി ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്

ഏഴരപ്പൊന്നാന ദർശനം  ഏഴരപ്പൊന്നാന  ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം  ettumanoor  ettumanoor celebration  ezharaponnaana
ഏഴരപ്പൊന്നാന
author img

By

Published : Mar 4, 2020, 6:12 PM IST

Updated : Mar 4, 2020, 7:56 PM IST

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ വിശ്വ പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനത്തിൽ സായൂജ്യം നേടി ഭക്തസഹസ്രങ്ങൾ. രാത്രി 12 മണിയോടെ ആസ്ഥാന മണ്ഡപത്തിലാണ് ഏഴരപ്പൊന്നാന ദർശനം നടന്നത്. ശ്രീകോവിലിൽ നിന്ന് ദേവനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് പ്രത്യേക പീഠത്തിൽ തിടമ്പ് പ്രതിഷ്ഠിച്ച് ഇരുവശങ്ങളിലുമായി ഏഴരപ്പൊന്നാനയെ അണി നിരത്തി ആസ്ഥാന മണ്ഡപം തുറന്നതോടെ ഭക്തരുടെ പ്രവാഹമായി. ഭഗവാനെ കൺകുളിർക്കെ കണ്ടു തൊഴുത ഭക്തർ വലിയ കാണിക്കയർപ്പിച്ചു.

ഏറ്റുമാനൂരിൽ ഏഴരപ്പൊന്നാന ദർശനം

ഏറ്റുമാനൂരപ്പന്‍റെ എട്ടാം ഉത്സവദിനത്തിൽ അർധരാത്രിയിലാണ് ഏഴരപ്പൊന്നാന ദർശനം നടന്നത്. ബുധനാഴ്ച്ച പള്ളിവേട്ട നടക്കും. പടിഞ്ഞാറേ നടയിൽ ഒമ്പത് ആനകളുടെ അകമ്പടിയോടെ നാഗസ്വരം, പ്രദക്ഷിണം എന്നിവയും മട്ടന്നൂരരും സംഘവും അവതരിപ്പിക്കുന്ന പ്രത്യേക പഞ്ചാരി മേളവും കുടമാറ്റവും ഉണ്ടാകും. കുംഭമാസത്തിലെ ചതയദിനത്തിൽ ആരംഭിച്ച ഏറ്റുമാനൂരുത്സവം തിരുവാതിര ദിനത്തിൽ ആറാട്ടോടുകൂടിയാണ് സമാപിക്കുക.

Last Updated : Mar 4, 2020, 7:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.