ETV Bharat / state

ഈരാറ്റുപേട്ടയില്‍ സിപിഎം വിട്ടവര്‍ സിപിഐയില്‍ ചേര്‍ന്നു - Erattupetta CPM workers

പാര്‍ട്ടിയുടെ ശൈലിയിലും നേതാക്കളുടെ മനോഭാവത്തിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് രാജിവെച്ച സിപിഎം പ്രവര്‍ത്തകര്‍  ആരോപിച്ചു

ഈരാറ്റുപേട്ടയില്‍ സിപിഎം വിട്ടവര്‍ സിപിഐയില്‍ ചേര്‍ന്നു
author img

By

Published : Nov 13, 2019, 1:56 AM IST

കോട്ടയം: ഈരാറ്റുപേട്ടയില്‍ സിപിഎം വിട്ട നേതാക്കളടക്കം നൂറോളം പേര്‍ സിപിഐയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ശൈലിയിലും നേതാക്കളുടെ മനോഭാവത്തിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് രാജിവെച്ച പ്രവര്‍ത്തകര്‍ ആരോപിച്ചു.

മുന്‍ ഏരിയ കമ്മറ്റി അംഗവും ലോക്കല്‍സെക്രട്ടറിയും നിലവില്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ കെ.ഐ നൗഷാദ്, ലോക്കല്‍ കമ്മറ്റി അംഗവും മുഴുവന്‍ സമയ പ്രവര്‍ത്തകനുമായിരുന്ന നൗഫല്‍ഖാന്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍, സംഘടനാ നേതാക്കള്‍, പ്രവര്‍ത്തകരുൾപ്പടെ നൂറോളം പേരാണ് സിപിഐൽ ചേർന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ ദ്രോഹിക്കുന്നതിന് രാഷ്ട്രീയശത്രുക്കളെ പോലും കൂട്ടിപിടിക്കുന്നവരാണ് സിപിഎം നേതാക്കളെന്ന് രാജിവെച്ച പ്രവര്‍ത്തകര്‍ ആരോപിച്ചു.

എന്നാൽ ഇവരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയതാണെന്ന് സിപിഎം നേതൃത്വം പറയുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 16ന് സ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് ഇവര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

Intro:Body:ഈരാറ്റുപേട്ടയില്‍ സിപിഐഎം വിട്ട നേതാക്കളടക്കം നൂറോളം പേര്‍ സിപിഐയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ശൈലിയിലും നേതാക്കളുടെ മനോഭാവത്തിലും പ്രതിഷേധിച്ചാണ് തങ്ങള്‍ പാര്‍ട്ടി വിട്ടതെന്ന് ലോക്കല്‍ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരുമായ നേതാക്കള്‍ വ്യക്തമാക്കി. മുന്‍ ഏരിയ കമ്മറ്റിയംഗംവും ലോക്കല്‍സെക്രട്ടറിയും നിലവില്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ കെ.ഐ നൗഷാദ്, ലോക്കല്‍ കമ്മറ്റിയംഗവും മുഴുവന്‍ സമയ പ്രവര്‍ത്തകനുമായിരുന്ന നൗഫല്‍ഖാന്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍, സംഘടനാ നേതാക്കള്‍, പ്രവര്‍ത്തകര്‍ അടക്കം നൂറോളം പേരാണ് സിപിഐയിലേയ്ക്ക് എത്തിയത്.

ഈരാറ്റുപേട്ട സിപിഐ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി കെ.എസ് നൗഷാദ് അധ്യക്ഷത വഹിച്ചു. സ്വീകരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി വികെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എംജി ശേഖരന്‍, ഇ.കെ മുജീബ്, കെഐ നൗഷാദ്, ഷമ്മാസ് ലത്തീഫ്, നൗഫല്‍ഖാന്‍, സി.പി സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകരെ ദ്രോഹിക്കുന്നതിന് രാഷ്ട്രീയശത്രുക്കളെ പോലും കൂട്ടിപിടിക്കുന്നവരാണ് സിപിഎം നേതാക്കളെന്ന് രാജിവെച്ച പ്രവര്‍ത്തകര്‍ ആരോപിച്ചു. പാര്‍ട്ടിയിലേയ്ക്ക് എത്തിയവരെ നേതാക്കള്‍ രക്തഹാരം അണിയിച്ച് സ്വീകരിച്ചു.

അതേസമയം, ഇവരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയതാണെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ 16ന് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍ തങ്ങള്‍ സ്ഥാനം രാജിവെയ്ക്കുന്നതായി അറിയിച്ച് ഇവര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.