ETV Bharat / state

മാണി സി കാപ്പൻ വിഭാഗത്തിന് പുതിയ പാർട്ടി ; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരം

കേരള ഡെമോക്രാറ്റിക് പാർട്ടി എന്ന പേരിൽ സംസ്ഥാന പാർട്ടി ആയാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്

മാണി സി കാപ്പൻ  mani c kappan  Mani c kappans party  election commission approved Mani c kappan party  മാണി സി കാപ്പൻ  മാണി സി കാപ്പൻ വിഭാഗത്തിന് പുതിയ പാർട്ടി  കേരള ഡെമോക്രാറ്റിക് പാർട്ടി  kdp  Mani c kappan party
മാണി സി കാപ്പൻ
author img

By

Published : Feb 4, 2023, 4:28 PM IST

മാണി സി കാപ്പന്‍റെ പാർട്ടിക്ക് അംഗീകാരം

കോട്ടയം : എൻസിപി വിട്ട മാണി സി കാപ്പൻ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരം. കേരള ഡെമോക്രാറ്റിക് പാർട്ടി എന്ന പേരിലാണ് പ്രവര്‍ത്തനാനുമതി ലഭിച്ചിരിക്കുന്നത്. സംസ്ഥാന പാർട്ടി ആയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരം.

എൻസികെ, ഡിസികെ എന്നീ പേരുകൾ ആവശ്യപ്പെട്ടായിരുന്നു അപേക്ഷ നൽകിയത്. എന്നാൽ ഈ പേരുകൾക്ക് നിലവിലുള്ള മറ്റ് പാർട്ടികളുമായി സാമ്യമുണ്ടെന്ന് പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നൽകിയില്ല.

തുടർന്നാണ് കേരള ഡെമോക്രാറ്റിക് പാർട്ടി (കെഡിപി) എന്ന പുതിയ പേരിന് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയത്. മാണി സി കാപ്പൻ തന്നെയാണ് പാർട്ടിയുടെ നേതാവ് എന്നും എംഎൽഎ സ്ഥാനം തൽക്കാലം രാജിവയ്ക്കി‌ല്ലെന്നും നേതാക്കൾ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.