കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായ കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ ഡിവൈഎഫ്ഐ ഹെൽപ്പ് ഡസ്കുകള്‍ ആരംഭിച്ചു. വാക്‌സിനേഷന് സ്പോട്ട് രജിസ്ട്രേഷൻ നിർത്തിവച്ച സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ ഹെൽപ്പ് ഡസ്കുകള്‍ ആരംഭിച്ചത്. രജിസ്ട്രേഷൻ തനിയെ നടത്താൻ സൗകര്യം ഇല്ലാത്തവരെയും പ്രായമായവരെയും ലക്ഷ്യം വച്ചാണ് ഇവ ഒരുക്കിയത്. പഞ്ചായത്തിൽ ആകെ 20 യൂണിറ്റുകളിലാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആധാർകാർഡും, ഫോണുമായി എത്തുന്നവർക്ക് ഹെൽപ്പ് ഡസ്‌കുകളിൽനിന്ന് രജിസ്ട്രേഷൻ നടത്തിക്കൊടുക്കും. വാക്‌സിൻ ലഭ്യതയനുസരിച്ച് തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വാക്‌സിനേഷനും സ്വീകരിക്കാം. 45 വയസ് പിന്നിട്ട നിരവധി പേരാണ് സഹായത്തിനെത്തിയതെന്ന് സിപിഎം പനച്ചിക്കാട് ലോക്കൽ കമ്മിറ്റി അംഗം റോബിൻ തോമസ് പറഞ്ഞു.