ETV Bharat / state

പക്ഷിപ്പനി;കോട്ടയത്ത് താറാവുകളെ കൊന്നു - പക്ഷിപ്പനി

കോട്ടയം ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ താറാവുകളെ കൊന്നു

പക്ഷിപ്പനി: 31371 താറാവുകളെ നശിപ്പിച്ചു  bird flue in kerala  ducks culled  പക്ഷിപ്പനി  കോട്ടയം ജില്ലയിലെ താറാവുകളെ കൊന്നു
കോട്ടയത്ത് 31371 താറാവുകളെ കൊന്നു
author img

By

Published : Dec 18, 2021, 7:12 AM IST

കോട്ടയം: വെച്ചൂർ, കുമരകം പഞ്ചായത്തുകളിലെ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ 9,730 താറാവുകളെക്കൂടി ഇന്നലെ (ഡിസംബർ 17) കൊന്നു . കുമരകത്ത് 4,976 താറാവുകളെയും വെച്ചൂരിൽ 4754 താറാവുകളെയുമാണ് ദ്രുതകർമ്മസേന കൊന്നത്. മൂന്നുദിവസമായി ജില്ലയിൽ മൊത്തം 31,371 താറാവുകളെയാണ് നശിപ്പിച്ചത്.

ALSO READ:ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലം; നിയന്ത്രണങ്ങളുമായി ജില്ല ഭരണകൂടം

വെച്ചൂരിൽ രാത്രി വൈകിയും നശീകരണ ജോലികൾ തുടരുകയാണ്. കുമരകത്ത് നശീകരണ പ്രവർത്തികൾ സമാപിച്ചു. വെച്ചൂരിൽ ദ്രുതകർമ്മ സേനയുടെ ഏഴു സംഘങ്ങളെയും കുമരകത്ത് മൂന്നു സംഘങ്ങളെയുമാണ് നിയോഗിച്ചതെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി പറഞ്ഞു. കുമരകത്ത് ഇന്ന് (ഡിസംബർ 18) അണുനശീകരണ പ്രവർത്തനങ്ങൾ നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.