ETV Bharat / state

നാടക ഗാനരചയിതാവ് എം.എസ്. വാസുദേവ് അന്തരിച്ചു - എം.എസ്. വാസുദേവ് അന്തരിച്ചു

വാസുദേവ് ദിവ്യബലി എന്ന നാടകത്തിനായി രചിച്ച കരിവളയിട്ട കയ്യിൽ എന്ന ഗാനം ഏറെ പ്രസിദ്ധമാണ്.

കരിവളയിട്ട കൈയിൽ എന്ന ഗാനത്തിന് യേശുദാസിന് അവാർഡ് ലഭിച്ചു  യേശുദാസ്  M.S. Vasudev  MS Vasudev passes away  എം.എസ് വാസുദേവ്  കരിവളയിട്ട കയ്യിൽ  കോട്ടയം ജോയി  നാടക ഗാന രചയിതാവ്  എം.എസ്. വാസുദേവ് അന്തരിച്ചു  നാടക ഗാനരചയിതാവ് എം.എസ്. വാസുദേവ് അന്തരിച്ചു
നാടക ഗാനരചയിതാവ് എം.എസ്. വാസുദേവ് അന്തരിച്ചു
author img

By

Published : Aug 15, 2021, 7:11 AM IST

കോട്ടയം: പ്രശസ്ത ചലച്ചിത്ര, നാടക ഗാനരചയിതാവും, കവിയും, സംഗീത സംവിധായകനുമായ എം.എസ് വാസുദേവ് (86) അന്തരിച്ചു. സംഗീതത്തിൽ ആധികാരികമായി വിദ്യാഭ്യാസമോ പരിശീലനമോ ഇല്ലാതിരുന്നിട്ടു കൂടി സ്വയം ആർജ്ജിച്ച അറിവുകളും ജന്മവാസനയും ആണ് ഈ പ്രതിഭയുടെ വളർച്ചയ്ക്ക് ഇടയാക്കിയത്.

ആശാൻ എന്നറിയപ്പെടുന്ന വാസുദേവ് ദിവ്യബലി എന്ന നാടകത്തിനായി എഴുതിയ 'കരിവളയിട്ട കയ്യിൽ കുടമുല്ല പൂക്കളുമായി കരിമിഴിയാളെ നീ വരുമോ..' എന്ന ഗാനം ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. കോട്ടയം ജോയി സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിലൂടെ യേശുദാസിന് ആ വർഷത്തെ മികച്ച നാടക ഗായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.

ALSO READ: വിദുരസ്വത അഥവ ദക്ഷിണേന്ത്യയുടെ ജാലിയൻ വാലാബാഗ്

ആറു പതിറ്റാണ്ടു മുമ്പ് നാടക ഗാന രചനാ രംഗത്ത് എത്തിയ എം.എസ്. വാസുദേവ് നിരവധി ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് കോട്ടയം താഴത്തങ്ങാടിയിലെ വീട്ടുവളപ്പില്‍ നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.