ETV Bharat / state

പി ജെ ജോസഫിന് മറുപടിയുമായി ജോസ് കെ മാണി വിഭാഗം - നിഷാ ജോസ് കെ മാണി

ആരുടെയും ഇംഗിതത്തിന് വഴങ്ങി സ്ഥാനാർഥിയെ തീരുമാനിക്കേണ്ട സാഹചര്യമില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം.

പി ജെ ജോസഫിന് ജോസ് കെ മാണി പക്ഷത്തിന് മറുപടി
author img

By

Published : Sep 1, 2019, 3:01 PM IST

Updated : Sep 1, 2019, 4:15 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് കേരള കോണ്‍ഗ്രസിലെ തര്‍ക്കം തുടരുന്നു. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അനുയോജ്യനായ സ്ഥാനാർഥി എന്ന നിലപാട് പിജെ ജോസഫ് വീണ്ടും ആവർത്തിച്ചത്. നിഷാ ജോസ് കെ മാണിയുടെ സ്ഥാനാർഥിത്വത്തിന് സാധ്യതയില്ലന്നും ജോസഫ് വ്യക്തമാക്കുന്നു.എന്നാൽ ആരുടെയും ഇംഗിതത്തിന് വഴങ്ങി സ്ഥാനാർഥിയെ തീരുമാനിക്കേണ്ട സാഹചര്യമില്ലന്നാണ് ജോസ് കെ മാണിയുടെ പക്ഷം.

പി ജെ ജോസഫിന് മറുപടിയുമായി ജോസ് കെ മാണി വിഭാഗം

വിജയ സാധ്യതയുള്ള സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് വ്യക്തമാക്കുന്നത്. അത് നിഷാ ജോസ് കെ മാണിയുമാവാം. അവസാനം ഒരു പേര് മാത്രമേ യുഡിഎഫ് യോഗത്തിൽ നിർദേശിക്കൂവെന്ന് സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി. വൈകുന്നേരം ചേരുന്ന യുഡിഎഫ് യോഗത്തിൽ ഏഴംഗ സമിതി സ്ഥാനാർഥിയെ നിർണ്ണയിക്കും. വിജയ സാധ്യത കണക്കിലെടുത്ത് നിഷാ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയായി പരിഗണിക്കുമെന്നാണ് കേരളാ കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ പിജെ ജോസഫിന്‍റെ തീരുമാനം എന്താകുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.

Intro:

Body:പി ജെ ജോസഫിന് ജോസ് കെ മാണി പക്ഷത്തിന് മറുപടി

Conclusion:പി ജെ ജോസഫിന് ജോസ് കെ മാണി പക്ഷത്തിന് മറുപടി
Last Updated : Sep 1, 2019, 4:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.