ETV Bharat / state

പാമ്പാടിയില്‍ നീര്‍ച്ചാലുകളുടെ മാപ്പത്തോണ്‍ പൂര്‍ത്തിയായി - Kottayam news

പാമ്പാടി ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലാണ് നീര്‍ച്ചാലുകളുടെ ഡിജിറ്റല്‍ മാപ്പിങ് മാപ്പത്തോണ്‍ പൂര്‍ത്തിയായത്.

നീർച്ചാലുകളുടെ മാപ്പത്തോൺ പൂർത്തിയായി  ഡിജിറ്റല്‍ മാപ്പിങ് മാപ്പത്തോണ്‍  പാമ്പാടി  Digital mapping mappathon in Kottayam  Kottayam  Kottayam news  Kottayam news updates
കോട്ടയം ഹരിത കേരളം മിഷൻ അംഗങ്ങൾ വയനാട് വൈത്തിരിയില്‍ മാപ്പത്തോൺ നടത്തുന്നതിന് പരിശീലനം നൽകുന്നു
author img

By

Published : Sep 17, 2022, 7:47 PM IST

കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും നീർച്ചാലുകളുടെ ഡിജിറ്റൽ മാപ്പിങ്- മാപ്പത്തോൺ പൂർത്തിയായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്. അകലക്കുന്നം, എലിക്കുളം, കൂരോപ്പട, പള്ളിക്കത്തോട്, പാമ്പാടി, മീനടം, കിടങ്ങൂർ, മണർകാട് എന്നിങ്ങനെ എട്ട് ഗ്രാമ പഞ്ചായത്തുകളിലാണ് പദ്ധതി പൂർത്തിയായത്.

പ്രധാനമായും പന്നഗം നീർത്തോടിന് സമീപം ഉറവ പോലുള്ള ചെറിയ നീർച്ചാലുകൾ മുതൽ വലിയ തോടുകൾ വരെയുള്ള ജലസ്രോതസുകളുടെ ഡിജിറ്റൽ മാപ്പാണ് തയാറാക്കിയിട്ടുള്ളത്. പാമ്പാടിയിൽ 174.30 കിലോമീറ്റർ നീർച്ചാലുകളാണ് പൊതു ജനപങ്കാളിത്തതോടെ ഡിജിറ്റൽ മാപ്പിങ്ങിന് വിധേയമാക്കിയത്.

പാമ്പാടി മാപ്പത്തോൺ ഇങ്ങനെ: സംസ്ഥാന വിവര സാങ്കേതിക വകുപ്പ് രൂപം കൊടുത്ത ജനകീയ മാപ്പിങ് പദ്ധതിയിൽ രണ്ടുമീറ്റർ വരെ സ്‌പഷ്‌ടതയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നിർമിക്കുന്ന ഡിജിറ്റൽ ഭൂപടങ്ങൾ ഉപയോഗിച്ച് ജനങ്ങൾക്ക് അവിടെയുള്ള ജലസ്രോതസുകളുടെ ചെറിയ സവിശേഷതകൾ പോലും മനസിലാക്കാനാകും. മാപ്പത്തോൺ വഴി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും മറ്റും ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകതകൾ പഠിച്ച് ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൃത്യമായ ആസൂത്രണവും പദ്ധതി നിർവഹണവും നടപ്പാക്കാനാകും.

ഒ.എസ്.എം ട്രാക്കർ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഫീൽഡിൽ നീർച്ചാലുകൾ മാപ്പ് ചെയ്യുകയും തുടർന്ന് ഓപ്പൺ സ്ട്രീറ്റ് മാപ്പ് വെബ്‌സൈറ്റ്, ക്യു.ജി.ഒ.ഐ.എസ് എന്നിവ ഉപയോഗിച്ച് അതത് ദിവസം രേഖപ്പെടുത്തുന്ന തോടുകൾ ഐ.ടി. മിഷനുമായി ചേർന്ന് അന്ന് തന്നെ മാപ്പിൽ വരക്കുന്ന രീതിയാണ് അവലംബിച്ചത്. സംസ്ഥാന ഹരിത കേരളം മിഷന്‍റെയും ഐ.ടി മിഷന്‍റെയും നേതൃത്വത്തിൽ 2020ലാണ് കേരളത്തിലെ നീർച്ചാലുകളുടെ മാപ്പിങ് ആദ്യമായി നടന്നത്. ഇതിന്‍റെ ഭാഗമായി കോട്ടയം ജില്ലയിലെ ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാർക്ക് ഐ.ടി മിഷന്‍റെ നേതൃത്വത്തിൽ മാപ്പത്തോൺ പരിശീലനം നൽകുകയും ജില്ലയിലെ ചില പ്രദേശങ്ങളിൽ പദ്ധതി വിജയകരമായി നടപ്പാക്കുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിലാണ് നവ കേരളം കർമ പദ്ധതി രണ്ടിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഒരു ബ്ലോക്കിലെ മുഴുവൻ നീർച്ചാലുകളും മാപ്പിങ് നടത്തുക എന്ന ലക്ഷ്യത്തോടെ പാമ്പാടി ബ്ലോക്കിനെ തിരഞ്ഞെടുത്തത്.
ബ്ലോക്കിലെ ചെക്ക് ഡാമുകൾ, ബണ്ടുകൾ, നീർച്ചാലുകളുടെ പുനർജ്ജീവനം തുടങ്ങിയുള്ള ജല സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സാധ്യതകളെ കുറിച്ചും പഠനം നടത്തിയിട്ടുണ്ട്. പ്രളയ സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് സമീപ പ്രദേശങ്ങളിലെ നീർച്ചാലുകളുടെയും തോടുകളുടെയും സ്ഥിതി മനസിലാക്കാനാവും എന്നതും പ്രയോജനകരമാണ്.

മാപ്പിങ് വിജയകരമായതോടെ ജില്ല ഹരിത കേരളം മിഷനിൽ നിന്നുള്ള 13 അംഗ സംഘം വയനാട്ടിലെ വൈത്തിരി ഗ്രാമപഞ്ചായത്തില്‍ മാപ്പത്തോൺ നടത്തുന്നതിന് പരിശീലനം നൽകുകയാണിപ്പോൾ.

എന്താണ് മാപ്പത്തോണ്‍: കേരളത്തിന്‍റെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കുന്ന ഡിജിറ്റല്‍ ഭൂപട നിര്‍മാണ പദ്ധതിയാണ് മാപ്പത്തോണ്‍. പ്രകൃതി ദുരന്തം, കുടിവെള്ള ക്ഷാമം, ഗതാഗത പ്രശ്‌നങ്ങള്‍ തുടങ്ങി ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡിജിറ്റല്‍ മാപ്പത്തോണിലൂടെ സാധിക്കും. മുന്‍ വര്‍ഷങ്ങളില്‍ കേരളം അഭിമുഖീകരിച്ച പ്രളയ ദുരന്തത്തിന് ശേഷമാണ് ഈ പദ്ധതിയെ കുറിച്ച് സംസ്ഥാനം ആലോചിച്ച് തുടങ്ങിയത്.

പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും ഭൂപ്രകൃതിയെ കുറിച്ച് കൂടുതല്‍ പഠനം നടത്താനും മേഖലയിലെ റോഡുകളെയും കെട്ടിടങ്ങളെയും ജലാശയങ്ങളെയും കുറിച്ച് മനസിലാക്കാനും ഡിജിറ്റല്‍ മാപ്പത്തോണ്‍ ഏറെ ഉപയോഗപ്രദമാണ്. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്‍റെ ഭാഗമായാണ് ഡിജിറ്റല്‍ മാപ്പത്തോണ്‍ പദ്ധതി നടപ്പിലാക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.