കോട്ടയം: ജൈവ വളങ്ങളും ജൈവ കീടനാശിനികളും വികസിപ്പിക്കുന്നതിനുള്ള ഗവേഷണ പങ്കാളിത്തത്തിന് മഹാത്മാഗാന്ധി സർവകലാശാലയും സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡും തമ്മിൽ ധാരണ. സ്‌കൂൾ ഓഫ് ബയോ സയൻസസിന്‍റെ ഗവേഷണ സൗകര്യങ്ങളും ബിസിനസ് ഇന്നൊവേഷൻ ആന്‍റ് ഇൻകുബേഷൻ സെന്‍ററിന്‍റെ അടിസ്ഥാനസൗകര്യങ്ങളും ഉപയോഗപ്പെടുത്തി ജൈവകൃഷിക്ക് അനുയോജ്യമായ പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.
വ്യാവസായിക പങ്കാളിത്ത പദ്ധതിയിലൂടെ ഇതിനാവശ്യമായ സാമ്പത്തിക സഹായം സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് നൽകും. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എൻ.ആർ. ജയ്‌മോനും ധാരണപത്രം പരസ്പരം കൈമാറി. രജിസ്ട്രാർ പ്രൊഫ. ബി. പ്രകാശ്കുമാർ, സ്‌കൂൾ ഓഫ് ബയോസയൻസസ് മേധാവി ഡോ. കെ. ജയചന്ദ്രൻ, പ്രൊഫ. ജെ. ജി. റേ, ഡോ. ഇ.കെ. രാധാകൃഷ്ണൻ, കെ.വി. ദയാൽ എന്നിവർ പങ്കെടുത്തു.