ETV Bharat / state

ബിജെപിക്കെതിരെയുള്ള വേട്ട അവസാനിപ്പിക്കണമെന്ന്‌ ആവശ്യം - hunt against the BJP

ബിജെപിയെ സമൂഹ, ദൃശ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നത് ജനാധിപത്യ രാഷ്ട്രീയത്തിന് അപമാനമാണെന്ന് മധ്യമേഖലാ സെക്രട്ടറി ടിഎൻ ഹരികുമാർ കുറ്റപ്പെടുത്തി

ബിജെപിക്കെതിരെയുള്ള വേട്ട  കോട്ടയത്ത്‌ പ്രതിഷേധ ധർണ  പ്രതിഷേധ ധർണ  ടിഎൻ ഹരികുമാർ  Demand an end to the hunt against the BJP  hunt against the BJP  Protest dharna
ബിജെപിക്കെതിരെയുള്ള വേട്ട അവസാനിപ്പിക്കണമെന്ന്‌ ആവശ്യം; കോട്ടയത്ത്‌ പ്രതിഷേധ ധർണ
author img

By

Published : Jun 18, 2021, 5:44 PM IST

കോട്ടയം: കേരളത്തിൽ ബിജെപിക്കെതിരെയുള്ള വേട്ട അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോട്ടയത്ത്‌ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന്‌ ശേഷം ബിജെപി നേതാക്കളെ ബോധപൂർവ്വമായ കള്ളക്കേസുകളിൽപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌.

Read more:മുട്ടില്‍ മരംമുറി വിവാദം ചര്‍ച്ച ചെയ്യാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം

കൂടാതെ ബിജെപിയെ സമൂഹ, ദൃശ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നത് ജനാധിപത്യ രാഷ്ട്രീയത്തിന് അപമാനമാണെന്ന് മധ്യമേഖലാ സെക്രട്ടറി ടിഎൻ ഹരികുമാർ കുറ്റപ്പെടുത്തി. കോട്ടയം ഗാന്ധിസ്ക്വയറിൽ നിയോജകമണ്ഡലം കോർ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത്‌ തുടങ്ങിയ 1000 കോടിയുടെ വനംകൊള്ള അഴിമതി മറച്ചു വെയ്ക്കാനാണ് സർക്കാർ ബിജെപിയ്ക്കെതിരെ ബോധപൂർവ്വമായ കെട്ടുകഥകൾ അഴിച്ചുവിടുന്നതെന്നും ഇത്തരത്തിലുള്ള കള്ള പ്രചരണങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.