കോട്ടയം: ജില്ലാ പൊലീസ് മേധാവിയായി ഡി. ശിൽപ ഐപിഎസ് ചുമതലയേറ്റു . ചരിത്രത്തിലാദ്യമായാണ് കോട്ടയത്ത് ഒരു വനിത, പൊലീസ് മേധാവിയാകുന്നത്. നേരത്തെ കാസർകോട്, കണ്ണൂർ ജില്ലകളിൽ എഎസ്‌പിയായി സേവനം അനുഷ്ഠിച്ച ശില്‍പ 2020 ജൂണിൽ കാസർകോട് ജില്ലയുടെ പ്രഥമ വനിതാ പൊലീസ് മേധാവിയായി ചുമതലയേറ്റു. കാസർകോട് നിന്നാണ് കോട്ടയത്തേക്ക് സ്ഥലമാറ്റം ലഭിച്ചത്. ബെംഗളൂരു എച്ച്.എസ്.ആർ. ലേ ഔട്ട് സ്വദേശിയായ ശിൽപ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.
ഡി.ശിൽപ കോട്ടയം ജില്ലാ പൊലീസ് മേധാവി - kerala news
ചരിത്രത്തിലാദ്യമായാണ് കോട്ടയത്ത് ഒരു വനിത, പൊലീസ് മേധാവിയാകുന്നത്
![ഡി.ശിൽപ കോട്ടയം ജില്ലാ പൊലീസ് മേധാവി കോട്ടയം ജില്ലാ പോലീസ് മേധാവിയായി ഡി. ശില്പ ഐപിഎസ് ചാർജ് എടുത്തു. D. Shilpa Kottayam District Police Chief ഡി.ശിൽപ കോട്ടയം വാർത്ത D. Shilpa ips kottayam news കേരള വാർത്ത kerala news കോട്ടയം ജില്ലാ പൊലീസ് മേധാവി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10541627-thumbnail-3x2-pp.jpg?imwidth=3840)