കോട്ടയം: സിഎസ്‌ഐ ഈസ്റ്റ് കേരള മഹാഇടവകയുടെ നാലാമത് ബിഷപ്പായി വി എസ് ഫ്രാന്‍സിസ് അധികാരമേറ്റു. മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍ സിഎസ്ഐ മോഡറേറ്റര്‍ ബിഷപ് തോമസ് കെ ഉമ്മന്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ മഹാഇടവക ട്രഷറര്‍ കൂടിയാണ് ബിഷപ് ഫ്രാന്‍സിസ്. മഹാഇടവക സെന്‍റര്‍ പ്രോജക്ടിന്റെ നേതൃത്വവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. സിഎസ്‌ഐ സഭ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് വി പ്രസാദറാവു, സ്ഥാനമൊഴിഞ്ഞ ബിഷപ് കെ ജി ദാനിയേല്‍, ബിഷപ് ജോര്‍ജ് സ്റ്റീഫന്‍, ബിഷപ് പുഷ്പലളിത എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. സിനഡ് ജനറല്‍ സെക്രട്ടറി ഡോ. രത്‌നാകര സദാനന്ദ, സിഎസ്‌ഐ ട്രഷറര്‍ അഡ്വ റോബര്‍ട്ട് റൂത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
സിഎസ്ഐ ഈസ്റ്റ് കേരള മഹാഇടവക: ബിഷപ് വി എസ് ഫ്രാന്‍സിസ് അധികാരമേറ്റു - bishop ordination
ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ മഹാഇടവക ട്രഷറര്‍ ആണ് ബിഷപ് ഫ്രാന്‍സിസ്.
![സിഎസ്ഐ ഈസ്റ്റ് കേരള മഹാഇടവക: ബിഷപ് വി എസ് ഫ്രാന്‍സിസ് അധികാരമേറ്റു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3783786-thumbnail-3x2-csi-east.jpg?imwidth=3840)
കോട്ടയം: സിഎസ്‌ഐ ഈസ്റ്റ് കേരള മഹാഇടവകയുടെ നാലാമത് ബിഷപ്പായി വി എസ് ഫ്രാന്‍സിസ് അധികാരമേറ്റു. മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍ സിഎസ്ഐ മോഡറേറ്റര്‍ ബിഷപ് തോമസ് കെ ഉമ്മന്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ മഹാഇടവക ട്രഷറര്‍ കൂടിയാണ് ബിഷപ് ഫ്രാന്‍സിസ്. മഹാഇടവക സെന്‍റര്‍ പ്രോജക്ടിന്റെ നേതൃത്വവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. സിഎസ്‌ഐ സഭ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് വി പ്രസാദറാവു, സ്ഥാനമൊഴിഞ്ഞ ബിഷപ് കെ ജി ദാനിയേല്‍, ബിഷപ് ജോര്‍ജ് സ്റ്റീഫന്‍, ബിഷപ് പുഷ്പലളിത എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. സിനഡ് ജനറല്‍ സെക്രട്ടറി ഡോ. രത്‌നാകര സദാനന്ദ, സിഎസ്‌ഐ ട്രഷറര്‍ അഡ്വ റോബര്‍ട്ട് റൂത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ എട്ട് മണിയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ചടങ്ങുകളില്‍ സിഎസ്‌ഐ സഭാ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് വി. പ്രസാദറാവു, സ്ഥാനമൊഴിഞ്ഞ ബിഷപ് റവ. കെ.ജി ദാനിയേല്‍, ബിഷപ് റവ ജോര്‍ജ്ജ് സ്റ്റീഫന്‍, ബിഷപ് റവ. പുഷ്പലളിത എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. 100 കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. സിനഡ് ജനറല്‍ സെക്രട്ടറി റവ.ഡോ രത്‌നാകര സദാനന്ദ, സിഎസ്‌ഐ ട്രഷറര്‍ അഡ്വ റോബര്‍ട്ട് റൂത്ത് എന്നിവരും സംബന്ധിച്ചു
Conclusion:സ്ഥാനാരോഹണ ചടങ്ങുകളെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ജോസ് കെ മാണി എംപി, എംഎല്‍എമാരായ പി.ജെ ജോസഫ്, റോഷി അഗസ്റ്റിന്‍, എല്‍ദോ എബ്രാഹം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു അറയ്ക്കല്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവരും സംബന്ധിച്ചു.