ETV Bharat / state

കോട്ടയം ജില്ല പ്രസിഡന്‍റായി സിപിഎമ്മിന്‍റെ കെ വി ബിന്ദു തെരഞ്ഞെടുക്കപ്പെട്ടു - കുമരകം ഡിവിഷന്‍ അംഗം കെ വി ബിന്ദു

കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി നിര്‍മ്മല ജിമ്മി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് സിപിഎം കുമരകം ഡിവിഷന്‍ അംഗം കെ വി ബിന്ദു പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ്‌ ധാരണ പ്രകാരമാണ് നിര്‍മ്മല ജിമ്മി രാജിവച്ചത്

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി കെവി ബിന്ദു തിരഞ്ഞെടുക്കപ്പെട്ടു  KV Bindu elected as Kottayam District President  CPM s KV Bindu Kottayam District President  KV Bindu  Kottayam District President election  CPM  Kerala congress m  സിപിഎമ്മിന്‍റെ കെ വി ബിന്ദു  കെ വി ബിന്ദു  കെ വി ബിന്ദു കോട്ടയം ജില്ല പ്രസിഡന്‍റ്  കേരള കോണ്‍ഗ്രസ്  നിര്‍മ്മല ജിമ്മി  കുമരകം ഡിവിഷന്‍ അംഗം കെ വി ബിന്ദു  സിപിഎം
കെ വി ബിന്ദു
author img

By

Published : Jan 28, 2023, 3:30 PM IST

കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി കെ വി ബിന്ദു തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് ധാരണ പ്രകാരം കേരള കോൺഗ്രസ് (എം) പ്രതിനിധി നിർമ്മല ജിമ്മി രാജി വച്ചതിനെ തുടർന്നാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. സിപിഎം കുമരകം ഡിവിഷൻ അംഗമാണ് കെ വി ബിന്ദു.

തെരഞ്ഞെടുപ്പിൽ ജില്ല കലക്‌ടർ ഡോ. പി കെ ജയശ്രീ വരണാധികാരി ആയിരുന്നു. 22 അംഗ ഭരണ സമിതിയിൽ എൽഡിഎഫിന് 14 വോട്ടും യുഡിഎഫിന് ഏഴ് വോട്ടും ലഭിച്ചു. കേരള ജനപക്ഷം സെക്യുലർ അംഗം അഡ്വ. ഷോൺ ജോർജ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.

കോൺഗ്രസിലെ രാധാ വി നായരായിരുന്നു യുഡിഎഫ് സ്ഥാനാർഥി. ഇന്ന് ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. സിപിഐയിലെ ശുഭേഷ് സുധാകരനാണ് ഇടതു സ്ഥാനാർഥി. എരുമേലി ഡിവിഷൻ പ്രതിനിധിയാണ് ശുഭേഷ്.

ഇടതുമുന്നണി ധാരണ പ്രകാരം അടുത്ത രണ്ടു വർഷത്തേക്കാണ് സിപിഎമ്മിന് പ്രസിഡന്‍റ് സ്ഥാനവും സിപിഐക്ക്‌ വൈസ് പ്രസിഡന്‍റ് സ്ഥാനവും ലഭിക്കുക. അവസാന ഒരുവർഷം സിപിഐക്ക്‌ ആണ് പ്രസിഡന്‍റ് സ്ഥാനം.

For All Latest Updates

TAGGED:

KV BinduCPM
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.