കോട്ടയം: ജില്ലയില്‍ ലോക്‌ഡൗണ്‍ ആരംഭിച്ചതോടെ നിരത്തുകള്‍ ഏറെയും ഒഴിഞ്ഞു കിടക്കുകയാണ്. അത്യാവശ്യ യാത്രക്കാര്‍ ഒഴികെ അധികമായി വാഹനങ്ങളോ ആളുകളോ നഗരത്തിൽ എത്തിയില്ല. രാവിലെ അറുമണി മുതല്‍ തന്നെ പൊലീസ് പരിശോധന ആരംഭിച്ചിരുന്നു. ജില്ലയിലേക്ക് വരുന്ന പ്രധാന 12 റോഡുകളില്‍ കര്‍ശനമായ വാഹന പരിശോധയാണ് നടത്തുന്നത്. ജില്ലയില്‍ 95 സ്ഥലങ്ങളിലാണ് വാഹന പരിശോധന.
Also Read: അത്യാവശ്യ യാത്രകൾക്കുള്ള പാസിന് ഔൺലൈനായി അപേക്ഷിക്കാം
1200 പൊലീസ് ഉദ്യോഗസ്ഥരെ ലോക്ക്ഡൗണ്‍ ഡൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്നത്. ഹോട്ടലുകളില്‍ പാഴ്‌സല്‍ സൗകര്യം മാത്രമേയുള്ളൂ. അനാവശ്യ യാത്രയ്ക്ക് കോട്ടയം സബ് ഡിവിഷനില്‍ ഇന്ന് 30 കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു. കൃത്യമായ പാസുകളും സ്ഥാപനത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡുകളും പരിശോധിച്ചാണ് നിലവില്‍ യാത്രയ്ക്ക് അനുമതി നല്‍കുന്നത്.
പൊലീസിന്‍റെയും. എക്‌സൈസിന്‍റെയും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെയും നേതൃത്വത്തിലുള്ള പരിശോധനയും ജില്ലയില്‍ ശക്തമാക്കിയിട്ടുണ്ട്. 2395 പേർക്കാണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 1404 പേർ രോഗമുക്തരായി.