ETV Bharat / state

ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സിയില്‍ 12 പേര്‍ക്ക് സസ്പെന്‍ഷന്‍ - KSRTC

കൊവിഡ് ഭീതിയെ തുടര്‍ന്ന് സര്‍വീസ് നടത്താന്‍ തയാറാകാത്തവരെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് സസ്‌പെന്‍ഡ് ചെയ്തത്

കൊവിഡ് ഭീതി  ഈരാറ്റുപേട്ട  കെ.എസ്.ആര്‍.ടി.സി  സസ്‌പെന്‍ഡ്  കണ്ടക്ടര്‍  employees  Irattupetta  KSRTC  Covid
കൊവിഡ് ഭീതിയെ തുടര്‍ന്ന് മാറിനിന്ന 12 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു
author img

By

Published : Jul 16, 2020, 9:13 PM IST

കോട്ടയം: ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കൊവിഡ് ഭീതിയെ തുടര്‍ന്ന് മാറിനിന്ന 12 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വീസ് നടത്താന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. അതിനിടെ, ക്വാറെന്‍റൈനില്‍ പോകേണ്ട ഉദ്യോഗസ്ഥ ഡ്യൂട്ടി ചെയ്തതും വിവാദമാകുകയാണ്. പാലാ മുന്‍സിപ്പല്‍ ജീവനക്കാരന് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം യാത്ര ചെയ്ത ബസിലെ ജീവനക്കാരെ ക്വാറെന്റെയിനില്‍ അയച്ചിരുന്നു.

രോഗിയോടൊപ്പം അന്ന് ബസില്‍ യാത്ര ചെയ്ത ക്ലാര്‍ക്കിനോട് ക്വാറന്‍റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് 14-ാം തിയതിതന്നെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ അന്ന് ഡ്യൂട്ടിക്കെത്തി. ഇന്നലെ രാവിലെ ഈ ഉദ്യോഗസ്ഥയ്ക്കാണ് ടിക്കറ്റ് ആന്‍ഡ് കാഷ് ഡ്യൂട്ടി ലഭിച്ചത്. ടിക്കറ്റ് മെഷീനുകള്‍ തയാറാക്കി ഇവരില്‍ നിന്നും ഏറ്റുവാങ്ങാന്‍ കണ്ടക്ടര്‍മാര്‍ വിസമ്മതം അറിയിക്കുകയായിരുന്നു. രാവിലെ ജീവനക്കാര്‍ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സര്‍വീസുകള്‍ തടസപ്പെട്ടു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി അണുനശീകരണം നടത്തിയ ശേഷമാണ് ബാക്കി ജീവനക്കാരെ വച്ച് സര്‍വീസ് ആരംഭിച്ചത്. ആദ്യം മാറിനിന്ന ശേഷം ജോലിക്കെത്തിയവരെ ഡ്യൂട്ടിക്ക് വിടാനും അധികൃതര്‍ തയാറായില്ല.

ഹോം ക്വാറന്‍റൈനില്‍ പോകേണ്ട ഉദ്യോഗസ്ഥയുടെ കാര്യത്തില്‍ നടപടിയെടുക്കാതെ മറ്റ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്ന ആക്ഷേപവും ജീവനക്കാര്‍ക്കിടയില്‍ ഉയരുന്നുണ്ട്. കണ്ടക്ടര്‍മാരായ എസ് രാജേഷ്‌കുമാര്‍, എംകെ വിനോദ്, എസ് കവിതാ കുമാരി, പി.ആര്‍ രാജന്‍, കെ.ജെ ഐസ്‌ക്ക്, പി.കെ സന്തോഷ്, ഡോണിഷ്, എ ജഗതി, ബിജുകുമാര്‍, ബിജുമോന്‍, സ്റ്റീഫന്‍സണ്‍, ടി.എസ് ഹരികുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.