ETV Bharat / state

കോട്ടയത്ത് എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

വിദേശത്ത് നിന്ന് എത്തിയ നാലു പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാല് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കോട്ടയത്ത് 8 പേർക്ക് കോവിഡ് 19  COVID  Corona Virus  Kottyam  8 more people infected corona  Covid confirmed to eight people  കോട്ടയം  എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  കൊറോണ വൈറസ്
കോട്ടയത്ത് എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jun 3, 2020, 7:15 PM IST

കോട്ടയം: ജില്ലയിൽ പുതുതായി എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലു പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാല് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 18ന് അബുദാബിയില്‍ നിന്നും എത്തിയ കോട്ടയം തേക്കേത്തുകവല സ്വദേശിനി, മെയ് 30ന് ദോഹയില്‍ നിന്നെത്തിയ പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിനിക്കും കൊവിഡ് സ്ഥിരീകരിച്ചു. മെയ് 26ന് കുവൈറ്റിൽ നിന്നെത്തിയ 40 വയസുകാരിയായ ഏറ്റുമാനൂര്‍ സ്വദേശിനിക്കും ഇതേ വിമാനത്തിൽ തന്നെയെത്തിയ ആര്‍പ്പൂക്കര പനമ്പാലം സ്വദേശിനിയായ 51കാരിയും കൊവിഡ് സ്ഥിരീകരിച്ചവരിൽ പെടുന്നു.

മുംബൈയില്‍ നിന്ന് മെയ് 21ന് വന്ന ചങ്ങനാശേരി കുറമ്പനാടം സ്വദേശിനിക്കും ഇവരുടെ 37കാരനായ മകൻ, ചെന്നൈയില്‍ നിന്നും മെയ് 24ന് എത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശി എന്നിവർക്കാണ് പുതുതായി ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ഗാർഹിക നിരീക്ഷണത്തിലും മറ്റുള്ളവർ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലുമായിരുന്നു. ദോഹയിൽ നിന്നെത്തിയ പനച്ചിക്കാട് സ്വദേശിനിയായ യുവതി ഗർഭിണിയാണ്. ഇതോടെ കൊവിഡ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം ഇരുപത്തി രണ്ടായി.

അതേസമയം സൗദി അറേബ്യയില്‍ നിന്ന് എത്തി 28ന് രോഗം സ്ഥിരീകരിച്ച കൊടുങ്ങൂര്‍ സ്വദേശിയും, അബുദാബിയില്‍ നിന്ന് മെയ് 17ന് എത്തി മെയ് 28ന് രോഗം സ്ഥിരീകരിക്കുകയും ചെയ്‌ത ചങ്ങനാശേരി വെരൂര്‍ സ്വദേശിയും വൈറസ് മുക്തരായി ആശുപത്രി വിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.