കോട്ടയം: ജില്ലയിൽ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച രണ്ട് പേര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തിറക്കി. 2020 ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് എട്ട് വരെയുള്ള ദിവസങ്ങളിൽ ഇവര്‍ യാത്ര ചെയ്‌തിട്ടുള്ള പൊതുസ്ഥലങ്ങൾ, ചെലവഴിച്ച സമയം എന്നിവയുൾപ്പെടുത്തിയാണ് റൂട്ട് മാപ്പ് തയ്യാറാക്കിയത്.
ഇറ്റലിയിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ചെങ്ങളം സ്വദേശികളുടെ റൂട്ട് മാപ്പാണ് കോട്ടയം ജില്ലാ ഭരണകൂടം പുറത്തുവിട്ടത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവും കോഡ് ആര്‍1 ക്ലസ്റ്ററിലും രണ്ടാമത്തെ ആൾ സഞ്ചരിച്ച തീയതിയും സ്ഥലവും കോഡ് ആര്‍2 ക്ലസ്റ്ററിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ തിയതികളിൽ നിശ്ചിത സമയങ്ങളിൽ ഈ സ്ഥലങ്ങളിലുണ്ടായിരുന്ന വ്യക്തികൾ ആരോഗ്യ വിഭാഗത്തിന്‍റെ സ്‌ക്രീനിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന് 0481-2583200, 7034668777 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.