ഹൈദരാബാദ്: സൂര്യനെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള ഐഎസ്‌ആർഒയുടെ പ്രോബ-3 സോളാർ ദൗത്യം നാളെ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നും നാളെ (ഡിസംബർ 4) വൈകുന്നേരം 4.06ന് ആയിരിക്കും വിക്ഷേപിക്കുക. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ രണ്ട് പേടകങ്ങളാണ് ദൗത്യത്തിന്‍റെ ഭാഗമാവുക. ഇന്ത്യയുടെ പിഎസ്‌എൽവി സി59 റോക്കറ്റിലായിരിക്കും വിക്ഷേപണം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നും നാളെ 4.06ന് ആയിരിക്കും വിക്ഷേപിക്കുക. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ രണ്ട് പേടകങ്ങളാണ് ദൗത്യത്തിന്‍റെ ഭാഗമാകുക. ഇന്ത്യയുടെ പിഎസ്‌എൽവി സി59 റോക്കറ്റിലായിരിക്കും വിക്ഷേപണം. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെയും ഐഎസ്‌ആർഒ കൊമേഴ്‌ഷ്യൽ വിഭാഗം ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെയും നേതൃത്വത്തിലാണ് ദൗത്യം. ഓക്യുൽറ്റർ, കൊറോണഗ്രാഫ് എന്നീ ഉപഗ്രഹങ്ങളെയാണ് പഠനത്തിന് അയക്കുന്നത്.
⏳ Less than 36 hours to go!
— ISRO (@isro) December 3, 2024
🚀 Join us LIVE for the PSLV-C59/PROBA-3 Mission! Led by NSIL and executed by ISRO, this mission will launch ESA’s PROBA-3 satellites into a unique orbit, reflecting India’s growing contributions to global space exploration.
📅 Liftoff: 4th Dec… pic.twitter.com/yBtA3PgKAn
പ്രോബ-3 ദൗത്യത്തിന്‍റെ ലക്ഷ്യം:
രണ്ട് ഉപഗ്രഹങ്ങളെ അയക്കുന്നത് വഴി കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ട്ടിക്കാനും സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാനുമാണ് പ്രോബ-3 ദൗത്യം പദ്ധതിയിടുന്നത്. സൗരയൂഥത്തിലെ കൊറോണയെക്കുറിച്ച് പഠിക്കാൻ ഉചിതം സ്വാഭാവിക സൂര്യഗ്രഹണ സമയമാണ്. അതിനാലാണ് രണ്ട് പേടകങ്ങളെ ഉപയോഗിച്ച് കൃത്രിമ സൂര്യഗ്രഹണം സൃഷ്‌ടിക്കാനൊരുങ്ങുന്നത്.
ഇതുവഴി സൂര്യന്‍റെ കൊറോണയെ കൃത്യമായി നിരീക്ഷിക്കാനാകുമെന്നാണ് കരുതുന്നത്. ഒരു പേടകത്തിന് മുന്നിൽ അടുത്ത പേടകം സ്ഥാപിച്ചായിരിക്കും പരീക്ഷണം. ഒരു ഉപഗ്രഹം മറ്റൊരു ഉപഗ്രഹത്തിൽ നിഴൽ വീഴ്ത്തുമ്പോൾ സൂര്യഗ്രഹണം ദൃശ്യമാകും.
എന്താണ് സൂര്യന്‍റെ കൊറോണ?
നാസ സ്‌പേസ് പ്ലേസ് എന്ന വെബ്‌സൈറ്റ് പറയുന്നതനുസരിച്ച് സൂര്യൻ്റെ അന്തരീക്ഷത്തിൻ്റെ ഏറ്റവും പുറത്തുള്ള ഭാഗമാണ് സൂര്യൻ്റെ കൊറോണ. സാധാരണയായി സൂര്യൻ്റെ ഉപരിതലത്തിലെ പ്രകാശം കാരണം കൊറോണ മറയ്ക്കപ്പെടുന്നു. എന്നിരുന്നാലും, പൂർണ സൂര്യഗ്രഹണ സമയത്ത് കൊറോണ കാണാൻ സാധിക്കും. അതേസമയം ഇത് നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിയാൽ കാഴ്‌ചയെ വരെ ബാധിച്ചേക്കാം.
ഭൂമിയിലെ ഉപഗ്രഹ ആശയവിനിമയം വരെ തടസ്സപ്പെടുത്തുന്ന സൗര കൊടുങ്കാറ്റുകൾ ഉത്ഭവിക്കുന്നത് കൊറോണയിൽ നിന്നാണ്. രണ്ട് ഉപഗ്രഹങ്ങളും ചേർന്ന് കൃത്രിമ സൂര്യഗ്രഹണം സൃഷ്‌ട്ടിക്കുമ്പോൾ ആറ് മണിക്കൂർ വരെ സൂര്യൻ്റെ കൊറോണയെക്കുറിച്ച് പഠിക്കാൻ സമയം ലഭിക്കും. ഇത് സ്വാഭാവിക സൂര്യഗ്രഹണത്തേക്കാൾ 10 മിനിറ്റ് അധികസമയം നൽകും. ഓക്യുൽറ്റർ സൂര്യപ്രകാശത്തെ തടയുകയും, കൊറോണഗ്രാഫ് സൂര്യന്‍റെ കൊറോണയെ നിരീക്ഷിക്കാനും ഫോട്ടോ എടുക്കാനും അനുവദിക്കുകയും ചെയ്യും. ഇത് കൊറോണയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിന് സഹായകമാവും.
1680 കോടിയോളം ചെലവ് വരുന്ന പ്രോബ-3 ദൗത്യം ഐഎസ്‌ആർഒ മുൻപ് വിക്ഷേപിച്ച പ്രോബ-1, പ്രോബ-2 എന്നീ ദൗത്യങ്ങളുടെ തുടർച്ചയാണ്. 2001ലാണ് പ്രോബ-1 ദൗത്യം വിക്ഷേപിച്ചത്. പിന്നീട് 2009-ലാണ് പ്രോബ-2 ദൗത്യത്തിന്‍റെ വിക്ഷേപണം.
Also Read:
- ഗഗൻയാന്‍ ദൗത്യം: മലയാളി ഉൾപ്പെടെയുള്ള ബഹിരാകാശ സഞ്ചാരികൾ തീവ്ര പരിശീലനത്തിൽ; ആദ്യഘട്ടം വിജയകരം
- റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി കുഞ്ഞൻ റോബോട്ട്: വൈറലായി വീഡിയോ; ഞെട്ടലോടെ ലോകം
- 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഓസ്‌ട്രേലിയ: പിഴ ഭീമൻ തുക
- ആധാർ കാർഡ് ഇനിയും പുതുക്കിയില്ലേ? സൗജന്യപരിധി ഡിസംബർ 14 വരെ; ഓൺലൈനായി ചെയ്യുന്നതിങ്ങനെ...