ETV Bharat / state

മിമിക്രി കലാകാരന്‍റെ കൊലപാതകം; പ്രതികളെല്ലാം കുറ്റക്കാരെന്ന് കോടതി

കാമുകി ക്വട്ടേഷന്‍ സംഘാങ്ങത്തിന്‍റെ സഹായത്തോടെയാണ് മിമിക്രി കലാകാരനായ ലെനീഷിനെ കൊലപ്പെടുത്തിയ സംഭവം നടന്നത് 2013-ല്‍

author img

By

Published : Apr 5, 2022, 12:50 PM IST

മിമിക്രി കലാകാരന്‍റെ കൊലപാതകം  കോട്ടയം അഡീഷണൽ സെഷൻസ് കോടതി  murder  mimicry artist murder
മിമിക്രി കലാകാരന്‍റെ കൊലപാതകം; പ്രതികളെല്ലാം കുറ്റക്കാരെന്ന് കോടതി

കോട്ടയം: മിമിക്രി കലാകാരനെ കൊന്ന് ചാക്കില്‍കെട്ടി വഴിയില്‍ ഉപേക്ഷിച്ച കേസില്‍ കാമുകിയും കൂട്ടാളികളും കുറ്റക്കാരെന്ന് കോടതി. ചങ്ങനാശേരി ഏനാച്ചിറ മുണ്ടേട്ട് സ്വദേശി ലെനീഷിനെ (31) കൊലപ്പെടുത്തിയ സംഭവത്തിലാണ് കോട്ടയം അഡീഷണൽ സെഷൻസ് ജഡ്‌ജി വി ബി സുജയമ്മയുടെ കണ്ടെത്തല്‍. 2013 നവംബര്‍ 23-നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

ലെനീഷിനെ കാമുകിയും എസ് എച്ച് മൗണ്ടിനു സമീപം നവീൻ ഹോം നഴ്‌സിങ് സ്ഥാപന ഉടമയുമായ ശ്രീകല ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കൊച്ചുതോപ്പ് സ്വദേശി മനുമോന്‍റെ (24) സഹായത്തോടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയി ഇവര്‍ ഒളിപ്പിക്കുകയും ചെയ്‌തിരുന്നു. പാമ്പാടി കുന്നേല്‍പ്പാലത്തിന് സമീപം ചാക്കില്‍ക്കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ക്വട്ടേഷന്‍ സംഘാങ്ങളായ വെട്ടിത്താനം ഷിജോ സെബാസ്റ്റ്യന്‍(28), ദൈവംപടി ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28) എന്നിവരാണ് കൂട്ടുപ്രതികള്‍. പ്രതികള്‍ക്കുള്ള ശിക്ഷ ഏപ്രില്‍ ഏഴിന് വിധിക്കുമെന്ന് കോടതി അറിയിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഗിരിജ ബിജുവാണ് കോടതിയില്‍ ഹാജരായത്.

Also read: കാസർകോട് മകന്‍റെ അടിയേറ്റ് അച്ഛൻ മരിച്ചു; മകന്‍ പൊലീസ് കസ്റ്റഡിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.