കോട്ടയം : വൈക്കത്ത് ജോലി നഷ്‌ടപ്പെട്ട കെഎസ്ആർടിസി എം പാനൽ ജീവനക്കാരനും ഭാര്യയും ആത്മഹത്യ ചെയ്‌തു. ദമ്പതികളെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം മറവൻന്തുരുത്ത് സ്വദേശികളായ നടേശൻ, ഭാര്യ സിനിമോള്‍ എന്നിവരാണ് മരിച്ചത്.
ഇവർ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് വർഷം മുമ്പ് കെഎസ്‌ആര്‍ടിസിയില്‍ എം പാനല്‍ ജീവനക്കാരനായിരുന്നു നടേശൻ. ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ശേഷം കക്ക വാരല്‍ തൊഴിലാളിയായി ഉപജീവനം നടത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. രണ്ട് പേരും സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്.
രണ്ടാം തവണയും നീറ്റ് വിജയിച്ചില്ല, അച്ഛനും മകനും ആത്മഹത്യ ചെയ്‌തു : നീറ്റ് പരീക്ഷ പാസാകാത്തതിൽ മനംനൊന്ത് മകനും അച്ഛനും ജീവനൊടുക്കി. ചെന്നൈ, ക്രോംപേട്ട് സ്വദേശിയായ എസ് ജഗദീശ്വരൻ, അച്ഛൻ സെൽവശേഖർ എന്നിവരാണ് മരിച്ചത്. തുടർച്ചയായ രണ്ടാം തവണയും നീറ്റ് പരീക്ഷയില്‍ തോറ്റതിന്‍റെ മനോവിഷമത്തിലാണ് ജഗദീശ്വരൻ ആത്മഹത്യ ചെയ്‌തത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് ജഗദീശ്വരനെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
മകന്‍റെ മരണത്തിൽ പിതാവ് മാനസികമായി തളർന്നിരുന്നു. തുടർന്ന് ഇന്നലെ രാവിലെയാണ് ആത്മഹത്യ ചെയ്‌തത്. സെൽവശേഖർ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നു. നീറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യ ചെയ്‌തത്.
Read more: രണ്ടാം തവണയും നീറ്റ് പരീക്ഷ പാസായില്ല; ചെന്നൈയിൽ വിദ്യാർഥിയും പിതാവും ആത്മഹത്യ ചെയ്‌തു
ജപ്‌തി ഭീഷണിക്ക് പിന്നാലെ ആത്മഹത്യ : ജപ്‌തി ഭീഷണിയെ തുടർന്ന് കഴിഞ്ഞ ജൂണിൽ 77കാരൻ ആത്മഹത്യ ചെയ്‌തിരുന്നു. വയ്‌പ കുടിശ്ശിക ആയതിനെ തുടർന്ന് ബാങ്ക് ജപ്‌തി നടപടിയിലേക്ക് നീങ്ങിയതിന്‍റെ നിരാശയിലാണ് ഗോപാലകൃഷ്‌ണൻ ചെട്ട്യാർ ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. വൈക്കത്ത് തന്നെയായിരുന്നു ഈ സംഭവവും. ജൂൺ 20ന് പുലർച്ചെ മൂന്ന് മണിയോടെ വീടിന് സമീപത്ത് നിന്നാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഫെഡറൽ ബാങ്കിൽ നിന്ന് ഗോപാലകൃഷ്‌ണൻ ഭവന നിർമാണ വായ്‌പ എടുത്തിരുന്നു. എന്നാൽ ഈ വായ്‌പ കുടിശികയായതിനെ തുടർന്ന് ബാങ്ക് അധികൃതർ ഇന്നലെ വീട്ടിലെത്തുകയും ജപ്‌തി നടപടി സ്വീകരിക്കുമെന്നും വീട്ടിൽ നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു. ഗോപാലകൃഷ്‌ണനും ഭാര്യയും മാനസിക വെല്ലുവിളി നേരിടുന്ന മകളും മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വക്കീലും പൊലീസുമായി എത്തുമെന്ന് ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു. ബാങ്ക് അധികൃതരുടെ ഭീഷണിയാണ് മരണത്തിന് കാരണമായതെന്ന് മകൻ രാജേഷ് പറഞ്ഞു. 10 ലക്ഷത്തോളം രൂപയാണ് ഇവർ വായ്‌പ എടുത്തത്.
കൂലിപ്പണിക്കാരനായ ഗോപാലകൃഷ്‌ണന് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെയായി. ഇതോടെ വായ്‌പ അടക്കാനാവാതെ വന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് ജപ്‌തി നടപടിയിലേക്ക് കടന്നത്.
Read more : Kottayam suicide | ജപ്‌തി ഭീഷണി: 77കാരന്‍ ജീവനൊടുക്കി, ആരോപണവുമായി മകന്‍