കോട്ടയം: വൈക്കത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ചെമ്മനാകരി, ആഞ്ചിലത്തറയിൽ തങ്കച്ചൻ (58), ഭാര്യ ഓമന (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ കട്ടിലിൽ മരിച്ച നിലയിലും, ഭർത്താവിനെ വീട്ടിലെ മറ്റൊരു മുറിയിലും തൂങ്ങി മരിച്ച നിലയിലും ആണ് കാണപ്പെട്ടത്.
Read Also..........കൊവിഡ് വാക്സിനെടുക്കാൻ നിര്‍ബന്ധിച്ചു, യുവാവ് ആത്മഹത്യ ചെയ്തു
ഇന്ന് രാവിലെ ഇരുവരേയും കാണാതിരുന്നതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കൊവിഡ് ബാധിച്ച ഇരുവരും രോഗമുക്തി നേടിയിരുന്നു. ഓമന ഹൃദ്രോഗി കൂടിയാണ്. രാത്രിയിൽ ഓമന മരിച്ചതറിഞ്ഞ് ഭർത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരായ ഇവർക്ക് മക്കളില്ല. വൈക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.