ETV Bharat / state

അയല്‍വാസിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണം മോഷ്‌ടിച്ച ദമ്പതികള്‍ അറസ്റ്റില്‍ - ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു

മുണ്ടക്കയം കല്ലേപാലം ഭാഗത്ത് പാറക്കൽ പുരയിടം വീട്ടിൽ ഷിബു പി ബി, ഇയാളുടെ ഭാര്യ ശ്രീദേവി എന്നിവരാണ് അറസ്റ്റിലായത്. അയല്‍വാസിയായ സജീവിന്‍റെ വീട്ടില്‍ നിന്ന് ഇവര്‍ എട്ടു പവനോളം വരുന്ന ആഭരണങ്ങളാണ് മോഷ്‌ടിച്ചത്. മോഷണമുതല്‍ പണയം വക്കുകയും ചെയ്‌തിരുന്നു

Couple arrested in gold stealing case Kottayam  stealing gold from neighbor house  Couple arrested for stealing gold  Couple arrested in Kottayam  സ്വര്‍ണാഭരണം മോഷ്‌ടിച്ച ദമ്പതികള്‍ അറസ്റ്റില്‍  ദമ്പതികള്‍ അറസ്റ്റില്‍  മുണ്ടക്കയം കല്ലേപാലം  മുണ്ടക്കയം  മുണ്ടക്കയം കോട്ടയം  മോഷണമുതല്‍  ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു  കോട്ടയത്ത് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു
അയല്‍വാസിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണം മോഷ്‌ടിച്ച ദമ്പതികള്‍ അറസ്റ്റില്‍
author img

By

Published : Oct 30, 2022, 10:45 AM IST

കോട്ടയം: മുണ്ടക്കയത്തെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച കേസിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മുണ്ടക്കയം കല്ലേപാലം ഭാഗത്ത് പാറക്കൽ പുരയിടം വീട്ടിൽ ഷിബു പി ബി (42), ഇയാളുടെ ഭാര്യ ശ്രീദേവി (38) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റു ചെയ്‌തത്. ഇവർ മുണ്ടക്കയത്തുള്ള സജീവ് എന്ന ആളുടെ വീട്ടിൽ നിന്നുമാണ് മാല, കമ്മൽ എന്നിവ ഉൾപ്പെടെ എട്ടു പവനോളം വരുന്ന സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചത്.

സജീവിന്‍റെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു ഷിബുവും ഭാര്യയും. അയൽക്കാർ എന്ന നിലയിൽ കുടുംബങ്ങൾ തമ്മിൽ അടുപ്പത്തിലായിരുന്നു. അഞ്ചു ദിവസം മുമ്പാണ് ആഭരണം കാണാതായത് ശ്രദ്ധയിൽ പെട്ടത്. സജീവിന്‍റെ പരാതിയെ തുടർന്ന് മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

ജില്ല പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശാസ്ത്രീയമായ പരിശോധനയിലൂടെയാണ് മോഷ്‌ടാക്കളെ കണ്ടെത്തിയത്. മോഷ്‌ടിച്ച സ്വർണം ഇവർ പല സ്ഥാപനങ്ങളിലായി പണയം വയ്ക്കുകയും ചെയ്‌തിരുന്നു. പണയം വച്ച മോഷണ മുതലകൾ പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.