കോട്ടയം : ലോകശ്രദ്ധയാകർഷിച്ച വിനോദ സഞ്ചാര കേന്ദ്രമാണ് കുമരകം. എന്നാല്‍ കുമരകത്ത് എത്തുന്നവരെ കാത്തിരിക്കുന്നത് സുന്ദരകാഴ്ചകളല്ല. വലിയ ഗതാഗതക്കുരുക്കാണ്. 70 വർഷം പഴക്കമുള്ള ഇടുങ്ങിയ പാലമാണ് കുമരകത്തെ ഗതാഗതക്കുരുക്കിലാക്കുന്നത്. പാലം പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
നിലവിൽ 25 മീറ്റർ നീളമുള്ള പാലത്തിന്‍റെ മുകൾഭാഗത്ത് മാത്രമാണ് ബലമുള്ളത്. കീഴ്ഭാഗം പൂർണ്ണമായും ദ്രവിച്ചു കഴിഞ്ഞതിനാല്‍ അപകട സാധ്യതയും കൂടി. പാലത്തിലൂടെ വലിയ വാഹനം കടന്നുപോകുമ്പോള്‍ കുമരകം ടൗണിലുണ്ടാകുന്ന ഗതാഗത കുരുക്കഴിക്കാൻ പൊലീസും ബുദ്ധിമുട്ടുകയാണ്. വീതി കൂട്ടി പാലം നിർമിക്കണമെന്നാണ് കുമരകത്തുകാരുടെ ആവശ്യം.