ETV Bharat / state

മീനച്ചിലാറ്റിൽ താഴത്തങ്ങാടി ഭാഗത്ത് താത്കാലിക തടയണയുടെ നിർമാണo തുടങ്ങി - മീനച്ചിലാർ

താഴത്തങ്ങാടി കുളപ്പുരക്കടവിന് സമീപമാണ് തടയണ നിർമിക്കുന്നത്. ഏപ്രിൽ 27ന് തണീർമുക്കം ബണ്ട് തുറക്കുന്നതോടെ കായലിലെ ഉപ്പു വെള്ളം മീനച്ചിലാറ്റിലേക്ക് കയറുന്നത് തടയുകയാണ് ലക്ഷ്യം

construction of a temporary barrier at meenachil river  മീനച്ചിലാറ്റിൽ തടയണ  മീനച്ചിലാർ  meenachil river
മീനച്ചിലാറ്റിൽ താഴത്തങ്ങാടി ഭാഗത്ത് താത്കാലിക തടയണയുടെ നിർമാണo തുടങ്ങി
author img

By

Published : Apr 28, 2021, 1:24 AM IST

Updated : Apr 28, 2021, 2:19 AM IST

കോട്ടയം: മീനച്ചിലാറ്റിൽ താഴത്തങ്ങാടി ഭാഗത്ത് താത്കാലിക തടയണയുടെ നിർമാണം ആരംഭിച്ചു. മീനച്ചിലാറ്റിൽ നിന്നു പമ്പ് ചെയ്യുന്ന ജലത്തിൽ ഉപ്പു രസം കലരാതിരിക്കാനാണ് ആറ്റിൽ താത്കാലിക തടയണ വർഷം തോറും നിർമിക്കുന്നത്. ഉപ്പുവെള്ളം തടയാൻ സ്ഥിരം സംവിധാനം ഒരുക്കാതെ താത്കാലിക തടയണ നിർമിക്കുന്നതിന് പിന്നിൽ സാമ്പത്തിക അഴിമതിയുണ്ടെന്നും പരാതിയുണ്ട്.

താഴത്തങ്ങാടി കുളപ്പുരക്കടവിന് സമീപമാണ് തടയണ നിർമിക്കുന്നത്. ഏപ്രിൽ 27ന് തണീർമുക്കം ബണ്ട് തുറക്കുന്നതോടെ കായലിലെ ഉപ്പു വെള്ളം മീനച്ചിലാറ്റിലേക്ക് കയറുന്നത് തടയുകയാണ് ലക്ഷ്യം. ജല അതോറിറ്റിയുടെ പമ്പിങ് കേന്ദ്രം താഴത്തങ്ങാടിയിലാണ് പ്രവർത്തിക്കുന്നത്. തിരുവാർപ്പ് കുമരകഠ പഞ്ചായത്തുകളിലേക്ക് ഇവിടെ നിന്നാണ് ശുദ്ധജലം പമ്പ് ചെയ്യുന്നത്. മിനച്ചിലാറ്റിന് കുറുകെ 19 ലക്ഷം ചെലവിട്ടാണ് ജലസേചന വകുപ്പ് തടയണ നിർമിക്കുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആറ്റിൽ തെങ്ങിൻ കുറ്റികൾ ഉറപ്പിച്ച് നടുവിൽ മണ്ണിട്ടുയർത്തിയാണ് ബണ്ട് നിർമിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ തടയണ നിർമാണം പൂർത്തിയാക്കണമെന്നാണ് കരാറുകാരനോട് ജലസേചന വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഉപ്പു വെള്ളം തടയാൻ വർഷം തോറും ലക്ഷങ്ങൾ വെറുതെ പാഴാക്കിക്കളയുകയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇവിടെ സ്ഥിരം റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്ന ജനകീയ ആവശ്യം ചില ഇടപെടലുകൾ മൂലം നടപ്പായില്ലെന്നാണ് ആരോപണം. ഏതാനും മാസത്തേക്ക് വേണ്ടി മാത്രം തടയണ നിർമിക്കുന്ന പരിപാടി സാമ്പത്തിക അഴിമതി നടത്തുവാനുള്ള സൗകര്യമായി ചിലർ മാറ്റിയിരിക്കുകയാണെ പരാതിയുണ്ട്. ഈ സാഹചര്യത്തിൽ വർഷംതോറും നടത്തുന്ന ഈ പ്രഹസന പരിപാടി നിർത്തി സ്ഥിരം സംവിധാനം ഇവിടെ ഏർപ്പെടുത്തണമെന്ന് ദേശീയ പരിസ്ഥിതി കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജ്യോതിഷ് കുമാർ ആവശ്യപ്പെട്ടു.

മീനച്ചിലാറ്റിൽ താഴത്തങ്ങാടി ഭാഗത്ത് താത്കാലിക തടയണയുടെ നിർമാണo തുടങ്ങി

ഏതാനം മാസത്തേക്ക് മാത്രമാണ് തടയണ നിർമിക്കുന്നത്. കാലവർഷം എത്തുമ്പോൾ കുത്തൊഴുക്കിൽ തടയണ തകർന്നു പോവുകയാണ് പതിവ്. തടയണ നിർമിക്കാനുപയോഗിച്ച തെങ്ങിൻ കുറ്റികളും അവശിഷ്ടങ്ങളും ആറ്റിൽ നിന്നും നീക്കണമെന്നുണ്ടായിട്ടും കരാറുകാർ അവ ആറ്റിലേക്ക് തന്നെ തള്ളിവിടുകയാണ്. ഇതു ജല മലിനീകരണത്തിനു വെള്ളപ്പൊക്കത്തിനും ഇടയാക്കുന്നുണ്ട്. 90 ഷട്ടറുകളാണ് തണ്ണീർ മുക്കം ബണ്ടിലുള്ളത്. 27 ന് ഇതിൽ മൂന്നിലൊന്ന് ഷട്ടറുകൾ തുറക്കും. അഞ്ചു ദിവസം കൊണ്ട് ഉപ്പു വെള്ളം താഴത്തങ്ങാടിയിലെത്തും. കോട്ടയം നഗരത്തിലേക്കും വിവിധ പഞ്ചായത്തുകളിലേക്കും ശുദ്ധജലമെത്തിക്കുന്ന പമ്പിങ് കേന്ദ്രങ്ങളിലും ഉപ്പു വെള്ളം കയറാതിരിക്കാൻ അഞ്ചു ഓരു മുട്ടുകളാണ് പലയിടങ്ങളിലുമായി താത്കാലികമായി നിർമിക്കുന്നത്.

Last Updated : Apr 28, 2021, 2:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.