കോട്ടയം: കെപിസിസി ആസ്ഥാനത്തിന് നേരെ നടന്ന സിപിഎം ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ കരിദിനാചരണത്തിന്‍റെ ഭാഗമായി കോട്ടയത്ത് പ്രതിഷേധ പ്രകടനം നടന്നു. പൗരസ്വാതന്ത്ര്യം തിരിച്ചു പിടിക്കാനുള്ള പ്രക്ഷോഭത്തിലാണ് കോൺഗ്രസ് എന്ന് പ്രകടനത്തിൽ പങ്കെടുത്തു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. ഏതു വസ്ത്രം ധരിക്കാനും ആളുകൾക്ക് സ്വാതന്ത്ര്യമുണ്ട്. കേരളം അടിമകളുടെ നാടല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. അതിനിടെ കുമാരനല്ലൂരിൽ ഇന്നലെ സിപിഎം പ്രവർത്തകർ തകർത്ത കോൺഗ്രസ് സ്മാരകം പ്രതിപക്ഷനേതാവ് വി ഡി സതീശൻ സന്ദർശിച്ചു.
പ്രതിപക്ഷ നേതാവ് കോൺഗ്രസ് സ്മാരകം സന്ദര്‍ശിക്കവെ ഡിവൈഎഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് സ്‌മാരകത്തിന് ചുറ്റുംകൂടി. പ്രതിപക്ഷ നേതാവിനെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ പൊലീസ് സംരക്ഷിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇവരെ പിടിച്ചു മാറ്റാനോ തടയാനോ പൊലിസ് ശ്രമിച്ചില്ല. ഇത് പൊലീസിന്‍റെ ഭാഗത്തുനിന്നുള്ള ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് വിഡി സതീശന്‍ ചുണ്ടിക്കാട്ടി.
Also Read: പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതി ചാടിക്കടന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ