ETV Bharat / state

ജോസ് കെ മാണി പോയാലും കേരള കോണ്‍ഗ്രസ് ഇടത് പക്ഷത്തേക്കില്ലെന്ന് സജി മഞ്ഞക്കടമ്പിൽ - കോൺഗ്രസ്

പാലാ നഗരസഭയില്‍ നിന്ന് വരെ കൂടുതല്‍ ആളുകള്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നും സജി പറഞ്ഞു

കോട്ടയം  kottayam  pala  jose k maani  saji manjakkadampil  kerala congress  party  maani  jacob  കോൺഗ്രസ്  ജോസ് കെ മാണി
ജോസ് കെ മാണി പോയാലും കേരള കോണ്‍ഗ്രസ് ഇടത് പക്ഷത്തേക്കില്ല; സജി മഞ്ഞക്കടമ്പിൽ
author img

By

Published : Jul 1, 2020, 8:50 PM IST

കോട്ടയം: കെ.എം മാണി പടുത്തുയര്‍ത്തിയ കേരള കോണ്‍ഗ്രസിലെ ഒരു പ്രവര്‍ത്തകരും യുഡിഎഫ് മുന്നണി വിട്ട് പോകുമെന്ന് കരുതുന്നില്ലെന്ന് കേരള കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പിൽ. ഇടത് മുന്നണിയുമായി ധാരണയുണ്ടാക്കിയ ശേഷം മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ജോസ് കെ മാണി നടപടി ചോദിച്ച് വാങ്ങുകയായിരുന്നു. ജോസ് കെ മാണി പോയാലും കേരള കോണ്‍ഗ്രസുകാര്‍ ഇടത് പക്ഷത്തേക്ക് പോവുകയില്ല.

ജോസ് കെ മാണി പോയാലും കേരള കോണ്‍ഗ്രസ് ഇടത് പക്ഷത്തേക്കില്ല; സജി മഞ്ഞക്കടമ്പിൽ

പാലാ നിയോജക മണ്ഡലത്തിലുള്‍പ്പെടെ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്ന് ജനപ്രതിനിധികള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ തങ്ങളുമായി ചര്‍ച്ച നടത്തിവരികയാണ്. പാലാ നഗരസഭയില്‍ നിന്ന് വരെ കൂടുതല്‍ ആളുകള്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നും സജി പറഞ്ഞു. സ്വതന്ത്ര നിലപാട് എന്നുള്ളത് മാറ്റി ഏത് മുന്നണിക്കൊപ്പമാണെന്ന് വ്യക്തമാക്കുന്ന നിമിഷം ജോസ് കെ മാണി ഗ്രൂപ്പ് ചീട്ട് കൊട്ടാരം പോലെ തകരുമെന്നും സജി കൂട്ടിച്ചേര്‍ത്തു. കെ.എം മാണിയുടെ വിശ്വസ്തനായിരുന്ന ഇ.ജെ അഗസ്തിയും യുഡിഎഫിനൊപ്പമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലായില്‍ തന്നെ ജോസ് കെ മാണിക്ക് പിന്തുണ പ്രഖ്യാപിച്ച പല ജനപ്രതിനിധികളും മാനസികമായി ജോസഫ് വിഭാഗത്തിനൊപ്പമാണെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.