ETV Bharat / state

'മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്ലിം തീവ്രവാദികളെ ഭയന്ന് '; രൂക്ഷവിമര്‍ശനവുമായി ദീപിക ലേഖനം

ബിഷപ്പിനെ അനുകൂലിച്ച് ദീപിക ശനിയാഴ്ച മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു,പിന്നാലെയാണ് ലേഖനം

പാലാ രൂപതാ ബിഷപ്പിനെ അനുകൂലിച്ച് ദീപികയിൽ വീണ്ടും ലേഖനം.  CM pinarayi vijayan  പാലാ രൂപത ബിഷപ്പ്  ജോസഫ്​ കല്ലറങ്ങാട്ട്  Bishop of the Diocese of Pala  മുഖ്യമന്ത്രിയുടെ പ്രതികരണം  മുസ്ലിം തീവ്രവാദികള്‍  ദീപിക ലേഖനം  Deepika's article with harsh criticism  Deepika news  Deepika news paper
'മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്ലിം തീവ്രവാദികളെ ഭയന്ന്'; രൂക്ഷവിമര്‍ശനവുമായി ദീപിക ലേഖനം
author img

By

Published : Sep 12, 2021, 3:43 PM IST

കോട്ടയം : പാലാ രൂപത ബിഷപ്പ് ജോസഫ്​ കല്ലറങ്ങാട്ടിനെ പിന്തുണച്ച്​ വീണ്ടും ദീപിക ദിനപത്രം. ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും സത്യമാണെന്നും ഈ രണ്ട് വാക്കുകളും ബിഷപ്പ് കണ്ടുപിടിച്ചതല്ലെന്നും ലേഖനം പറയുന്നു. മുഖ്യമന്ത്രിയെയും, പ്രതിപക്ഷ നേതാവിനെയും രൂക്ഷമായി വിമർശിക്കുന്ന ലേഖനത്തിൽ ജോസ് കെ. മാണി കേരള കോൺഗ്രസ് എമ്മിന്‍റെ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നു.

'ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ' എന്ന തലക്കെട്ടില്‍ ദ്വിജന്‍ എന്ന തൂലികാനാമത്തില്‍ നാലാം പേജിലാണ് ലേഖനം. ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് മുഖ്യമന്ത്രി കേട്ടിട്ടേയില്ല. അദ്ദേഹം മുസ്ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം ആ പ്രതികരണം. ബിഷപ്പിനെ അനുകൂലിച്ച് ശനിയാഴ്ച പത്രം മുഖപ്രസംഗം പ്രസിദ്ധീകരിച്ചതും ചര്‍ച്ചയ്‌ക്ക് വഴിവച്ചിരുന്നു.

'ചരിത്ര സത്യങ്ങള്‍ പോലും പറയാനനുവദിക്കാത്ത ഫാസിസം'

പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്ന് ഓര്‍ക്കണം. മുഖ്യമന്ത്രിയുടെ അഭിപ്രായം തന്നെയാണോ ജോസ് കെ മാണിയുടെ പാർട്ടിക്കുമുള്ളതെന്നും ലേഖനം ചോദിക്കുന്നു. വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവാണെന്ന് മറക്കരുത്. നിലപാട് വ്യക്തമാക്കിയ കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം കൂടി ഉള്‍പ്പെട്ട മുന്നണിയുടെ അഭിപ്രായമാകണം സതീശന്‍ പറയേണ്ടത്.

ചരിത്ര സത്യങ്ങള്‍ പോലും പറയാന്‍ അനുവദിക്കാത്ത ഫാസിസമാണോ മതേതരത്വമെന്ന് പി.ടി തോമസും കോണ്‍ഗ്രസും വ്യക്തമാക്കണം. കേരളം വിഷയത്തില്‍ ഒന്നിച്ച് നില്‍ക്കണമെന്ന ആഹ്വാനത്തോടെയാണ് ലേഖനം അവസാനിക്കുന്നത്. വിമർശനങ്ങൾക്ക് മറുപടി നൽകി തുറന്ന പോരിലേക്ക് കടക്കുന്നതിന്‍റെ സൂചനയാണ് സഭ നല്‍കുന്നത്.

ALSO READ: നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; മൂന്ന് സ്‌ത്രീകളുടെ സ്വര്‍ണവും മൊബൈലുകളും കവര്‍ന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.