കോട്ടയം: മന്ത്രി കെ.ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് കോട്ടയത്ത് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പ്രകടനവുമായി എത്തിയ പ്രവർത്തകരും നേതാക്കളും കലക്ട്രേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി. ലാത്തി ചാർജിൽ ജോസഫ് വിഭാഗം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പനുൾപ്പെടെയുള്ള പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റ് കിടന്ന പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത് വീണ്ടും പ്രതിഷേധത്തിനിടയാക്കി. പരുക്കേറ്റ പ്രവർത്തകരെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മാർച്ചിൽ സംഘർഷം - kerala congress joseph group
കോട്ടയം കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു