ETV Bharat / state

ഈ വീട്ടില്‍ സർവം ക്രിസ്‌മസ് മയം; ബിറ്റോയുടെ വീടൊരു ആഘോഷമാണ്...

author img

By

Published : Dec 24, 2021, 9:21 AM IST

പ്രവേശന കവാടം മുതൽ വീടിന്‍റെ അകത്തളങ്ങളും മുറികളും പടികളും വരെ ക്രിസ്‌മസിനെ അനുസ്‌മരിപ്പിക്കുന്ന രീതിയിൽ അലങ്കരിച്ചാണ് ക്രിസ്‌മസ് ആഘോഷങ്ങൾക്ക് ശാസ്‌താങ്കൽ ഇലയ്ക്കാട്ട് ബിറ്റോ എബ്രഹാമിന്‍റെ വീട്ടിൽ തുടക്കമാകുന്നത്.

Christmas themed house in Kottayam  Christmas celebrations in kerala  different christmas celebration ideas  ക്രിസ്‌തുമസ് പ്രമേയമായ വീട് കോട്ടയം  കേരളത്തിലെ ക്രിസ്‌തുമസ് ആഘോഷം  വ്യത്യസ്‌തമായ ക്രിസ്‌മസ് ആഘോഷങ്ങൾ
പ്രവേശന വാതിൽ മുതൽ അടുക്കള വരെ ക്രിസ്‌തുമസ്; ബിറ്റോയുടെ വീട് വ്യത്യസ്‌തമാകുന്നത് ഇങ്ങനെ...

കോട്ടയം: ക്രിസ്‌മസിനെ വരവേൽക്കുന്നതിനായി വീടുകളിൽ നക്ഷത്രങ്ങളും അലങ്കാര ലൈറ്റുകളും ട്രീയും പുൽക്കൂടും ഒരുക്കുന്നതാണ് പതിവ്. ഇതിൽ നിന്നും വ്യത്യസ്‌തമായാണ് കൈപ്പുഴ ശാസ്‌താങ്കൽ ഇലയ്ക്കാട്ട് ബിറ്റോ എബ്രഹാമും കുടുംബവും ക്രിസ്‌മസിനെ വരവേൽക്കുന്നത്. പ്രവേശന കവാടം മുതൽ വീടിന്‍റെ അകത്തളങ്ങളും മുറികളും പടികളും വരെ ക്രിസ്‌മസിനെ അനുസ്‌മരിപ്പിക്കുന്ന രീതിയിൽ അലങ്കരിച്ചാണ് ക്രിസ്‌മസ് ആഘോഷങ്ങൾക്ക് ഇവിടെ തുടക്കമാകുന്നത്.

സർവം ക്രിസ്‌മസ്

ക്രിസ്‌മസ് വരവറിയിച്ചുള്ള റീത്ത്, ക്രിസ്‌മസ് സന്ദേശം എന്നിവയാണ് പ്രധാന പ്രവേശന വാതിലില്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ക്രിസ്‌മസ് മോട്ടിഫ് കുഷൻ കവർ, ടീപോയ്ക്ക് ക്രിസ്‌മസ് റണ്ണർ, ടേബിൾ ക്ലോത്ത്, ടേബിൾ റണ്ണർ, മാറ്റ്, നാപ്‌കിൻ ബോക്‌സ്, ചെയർ, ടേബിൾ, സെറ്റി ഷീറ്റ്, പില്ലോ, ബെഡ് ഷീറ്റ്, കർട്ടൻ, ടേബിൾ വിരി, ഗ്ലാസ്, മെഴുകുതിരികൾ, കിച്ചൻ ടൗവ്വൽ, പ്ലേറ്റ്, റെഡ് ബോട്ടിൽ ക്രാഫ്റ്റ്, അകത്തളങ്ങൾ, ടേബിൾ, ഡൈനിങ് ടേബിൾ, സ്റ്റെയർ, കൈ തുടയ്ക്കാനുള്ള ടൗവ്വൽ, വാഷ് ബേസിൻ തുടങ്ങി വീട്ടിലെ അകത്തളങ്ങളിലെ എല്ലാ വസ്‌തുക്കളും മുറികളും റെഡ്, ഗ്രീൻ, വൈറ്റ്, സിൽവർ കോമ്പിനേഷനിലാണ് ഒരുക്കിയിരിക്കുന്നത്.

സുഹൃത്തിന്‍റെ വീട്ടിൽ പോയപ്പോൾ ക്രിസ്‌മസ് തീം ഉൾക്കൊണ്ടുള്ള അലങ്കാരങ്ങൾ കണ്ടതാണ് തന്‍റെ വീടും അത്തരത്തിൽ അലങ്കരിക്കാൻ പ്രചോദനമായതെന്ന് ബിറ്റോ പറയുന്നു. കഴിഞ്ഞ നാല് വർഷമായി ഇവരുടെ ക്രിസ്‌മസ് ആഘോഷത്തിന്‍റെ തീം ഇങ്ങനെയാണ്. ഡിസംബർ ഒന്നുമുതൽ ഒരുക്കങ്ങൾ ആരംഭിക്കും. ജനുവരി ആദ്യ ആഴ്ച്ചയോടെയാണ് ഈ കോമ്പിനേഷൻ മാറ്റുക.

ഇത്തവണയാണ് വീട് പൂർണമായും ഉൾപ്പെടുത്തി അലങ്കാരങ്ങൾ ചെയ്‌തിരിക്കുന്നതെന്ന് ബിറ്റോ പറഞ്ഞു. മേമ്പൊടി പോലെ പഴമയുടെ പ്രൗഢി നിലനിർത്തിയ വീട് കൂടെയാകുമ്പോൾ ക്രിസ്‌മസ് അനുഭൂതിയുടെ നിറം കൂടും.

പാഴ്‌വസ്‌തുക്കൾ മോടിപിടിപ്പിച്ച് ആഘോഷം

വീട് ഒരുക്കാനുള്ള വസ്‌തുക്കൾ ഒരുമിച്ച് റെഡിമെയ്‌ഡ് ആയി വാങ്ങിയതല്ല. ക്രിസ്‌മസ് ഒരുക്കങ്ങൾക്കായുള്ള വസ്‌തുക്കൾ പലയിടങ്ങളിൽ നിന്നാണ് ശേഖരിച്ചത്. റെഡ്, വൈറ്റ്, ഗ്രീൻ കോമ്പിനേഷനിൽ ഉള്ളതും ക്രിസ്‌മസുമായി ബന്ധിപ്പിക്കാവുന്ന വസ്‌തുക്കൾ കാണുമ്പോൾ വാങ്ങുകയും ശേഖരിക്കുകയും ചെയ്‌തു.

പാഴ്‌വസ്‌തുക്കളിൽ നിർമിച്ചതും പഴയ സാധനങ്ങൾ മോടിപ്പിടിപ്പിച്ചതും എല്ലാം ഇതിൽ ഉൾപ്പെടുത്തി. മക്കളായ റബേക്കയുടെയും ഷേബയുടെയും കരവിരുതുകളും ഇതിനു പിന്നിലുണ്ട്. ബിറ്റോയുടെ ഭാര്യ ടിനിയും മക്കളായ റബേക്കാ, ഷേബാ, പിതാവ് അവറാച്ചൻ, മാതാവ് കുട്ടിയമ്മ, വല്യമ്മച്ചി ഏലിക്കുട്ടി എന്നിവരും ചേർന്നാണ് ഒരുക്കങ്ങൾ നടത്തുന്നത്. ബിറ്റോയുടെ തീം വീട് കാണുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും എത്തുന്നുണ്ട്‌.

Also Read: Viral X'mas Star : കയറിന്‍റെ നാട്ടിൽ തങ്കനാരുകൊണ്ടൊരു ഭീമൻ ക്രിസ്‌മസ് നക്ഷത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.