ETV Bharat / state

ഭക്ഷ്യധാന്യ കിറ്റ് വിതരണത്തില്‍ കോട്ടയം മുന്നില്‍: മന്ത്രി പി തിലോത്തമന്‍

author img

By

Published : Dec 18, 2020, 8:29 PM IST

Updated : Dec 18, 2020, 8:44 PM IST

ഉത്തരവാദിത്വം കാര്യക്ഷമമായി നിറവേറ്റുന്നതിന് ഉദ്യോഗസ്ഥരും തൊഴിലാളികളും റേഷന്‍ വ്യാപാരികളും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു

Christmas food kit distribution Kottayam  മന്ത്രി പി തിലോത്തമന്‍
ഭക്ഷ്യധാന്യ കിറ്റ് വിതരണത്തില്‍ കോട്ടയം മുന്നില്‍: മന്ത്രി പി.തിലോത്തമന്‍

കോട്ടയം: സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്താന്‍ കോട്ടയം ജില്ലക്കും കോട്ടയം ഉള്‍പ്പെടുന്ന മേഖലയ്ക്കും കഴിഞ്ഞെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കോട്ടയം കെ.പി.എസ്. മേനോന്‍ ഹാളില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ജില്ലാ ക്രിസ്മസ് ഫെയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരവാദിത്വം കാര്യക്ഷമമായി നിറവേറ്റുന്നതിന് ഉദ്യോഗസ്ഥരും തൊഴിലാളികളും റേഷന്‍ വ്യാപാരികളും ജാഗ്രത പുലര്‍ത്തുന്നു. കൊവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിനുള്ള പൊതു വിതരണ മേഖലയുടെ പ്രയത്‌നത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞു. എല്ലാ ഗ്രാമങ്ങളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്രിസ്മസ് കിറ്റിന്‍റെ വിതരണം ഡിസംബര്‍ 25നകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.കെ. ശശിധരന്‍, സണ്ണി തെക്കേടം, അഡ്വ. നോബിള്‍ മാത്യു സപ്ലൈകോ സിഎംഡി അലി അസ്ഗര്‍ പാഷ, ജില്ലാ സപ്ലൈ ഓഫീസര്‍ സി.എസ്. ഉണ്ണികൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിസംബര്‍ 24 വരെ നീണ്ടു നില്‍ക്കുന്ന ക്രിസ്മസ് ഫെയറില്‍ മിതമായ നിരക്കില്‍ സപ്ലൈകോ ഉത്പന്നങ്ങള്‍ ലഭിക്കും.

Last Updated : Dec 18, 2020, 8:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.