കോട്ടയം: ഇടതു സർക്കാറിന്റെ വികസന നേട്ടങ്ങൾ നിരത്തി മാണി സി കാപ്പന് വോട്ടഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ മുത്തോലിക്കവലയിൽ നടന്ന ഇടതു കൺവെൻഷനിലാണ് മുഖ്യമന്ത്രി സംസ്ഥാന സർക്കാറിന്‍റെ വികസനനേട്ടങ്ങള്‍ എടുത്തുപറഞ്ഞ് വോട്ടഭ്യർത്ഥിച്ചത്. കിഫ് ബിയിൽ 50,000 കോടി രൂപയുടെ പദ്ധതികളാണ് ലക്ഷ്യമിട്ടത്. അതിൽ 45,000 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു. ഇതിൽ പ്രതിപക്ഷത്തിന് അങ്കലാപ്പ് ഉള്ളതുകൊണ്ടാണ് അരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമ വിധേയമായ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിന് വിധേയമായാണ് കിഫ് ബി പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന നേട്ടം പറഞ്ഞ് മാണി സി കാപ്പന് മുഖ്യമന്ത്രിയുടെ വോട്ട് അഭ്യർത്ഥന - വികസന നേട്ടം പറഞ്ഞ് മാണി സി കാപ്പന് മുഖ്യമന്ത്രിയുടെ വോട്ട് അഭ്യർത്ഥന
ജീർണ്ണിച്ച യുഡിഎഫ് ഭരണത്തിൽ നിന്നും വികസനത്തിലേക്കടുക്കുന്ന കേരളത്തിന്‍റെ വിദ്യാഭ്യാസ- കാർഷിക മേഖല മികച്ച പുരോഗമനത്തിലാണെന്നും വികസനക്കുതിപ്പിൽ പാലാക്കാർ ഒപ്പമുണ്ടാകണമെന്നും മുഖ്യമന്ത്രി
കോട്ടയം: ഇടതു സർക്കാറിന്റെ വികസന നേട്ടങ്ങൾ നിരത്തി മാണി സി കാപ്പന് വോട്ടഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ മുത്തോലിക്കവലയിൽ നടന്ന ഇടതു കൺവെൻഷനിലാണ് മുഖ്യമന്ത്രി സംസ്ഥാന സർക്കാറിന്‍റെ വികസനനേട്ടങ്ങള്‍ എടുത്തുപറഞ്ഞ് വോട്ടഭ്യർത്ഥിച്ചത്. കിഫ് ബിയിൽ 50,000 കോടി രൂപയുടെ പദ്ധതികളാണ് ലക്ഷ്യമിട്ടത്. അതിൽ 45,000 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു. ഇതിൽ പ്രതിപക്ഷത്തിന് അങ്കലാപ്പ് ഉള്ളതുകൊണ്ടാണ് അരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമ വിധേയമായ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിന് വിധേയമായാണ് കിഫ് ബി പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Body:പാല മുത്തോലിക്കവലയിലെ ഇടതു കൺവെൻഷനിലാണ് മുഖ്യമന്ത്രി സംസ്ഥാന സർക്കാറിന്റെ വികസനം എണ്ണി പറഞ്ഞ് വോട്ടഭ്യർത്ഥിച്ചത് . പശ്ചാത്തല വികസനത്തിലടക്കം കേരളം മുന്നോട്ട് പോവുകയാണ്. കിഫ്ബിയിൽ 50000 കോടി രൂപയുടെ പദ്ധതികളാണ് ലക്ഷ്യമിട്ടത്. അതിൽ 45000 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു. ഇതിൽ പ്രതിപക്ഷത്തിന് അങ്കലാപ്പ് ഉണ്ട്. അതുകൊണ്ടാണ് അരോപണങ്ങൾ ഉന്നയിക്കുന്നത്. നിയമ വിധേയമായ സ്റ്യൂട്ടറി ഓഡിറ്റിന് വിധേയമായാണ് കിഫ് ബി പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബൈറ്റ്
യു ഡി എഫ് ഭരണകാലത്തെ ജീർണ്ണത മാറ്റി വികസനം കൊണ്ട് വരുമെന്ന എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നാല് വർഷം കൊണ്ട് പൂർത്തിയാകുന്ന അവസ്ഥയാണ്. വിദ്യാഭ്യാസ മേഖലയിലും കാർഷിക മേഖലയിലും ഇത് പ്രകടമാണ്. റബർ കർഷകർക്ക് വില സ്ഥിരതാ ഫണ്ടിൽ ഉൾപ്പെടുത്തി 1310 കോടി വിതരണം ചെയ്തിട്ടുണ്ട്. 22500 പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. പട്ടയ വിതരണവും നല്ല രീതിയിൽ പുരോഗമിക്കുകയാണ്.ഈ വികസന കുതിപ്പിൽ പാലാക്കാരും ഒപ്പമുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മന്ത്രിമാരാം എ.കെ ശശീന്ദ്രൻ, എം.എം.മണി, കടന്നപ്പള്ളി രാമചന്ദ്രൻ ഇടതു മുന്നണി നേതാക്കൾ എന്നിവർ കൺവെൻഷനിൽ സംസാരിച്ചു.
Conclusion: