കോട്ടയം:യുഡിഎഫിലുള്ളവർക്ക് ഇപ്പോൾ കുതന്ത്രമാണെന്ന ജോസ് ടോമിന്‍റെ അഭിപ്രായം തികച്ചും വ്യക്തിപരമാണ് രമേശ് ചെന്നിത്തല. പാലായിൽ യുഡിഎഫിന് വിജയം സുനിശ്ചിതമെന്നും ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. പാലായിൽ യുഡിഎഫ് ചരിത്രമാണുള്ളതെന്നും ഇനിയും അത് ആവർത്തിക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. എറണാകുളം ഉൾപ്പടെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.