ETV Bharat / state

മണ്ണിനടിയില്‍പെട്ട അതിഥി തൊഴിലാളിയുടെ ജീവൻ രക്ഷിച്ചവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സുഷാന്ത് കൂടുതൽ ആഴത്തിലേക്ക് പോയപ്പോൾ നിമിഷ നേരത്തിനുള്ളിൽ തല ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്‌ത് ശ്വാസതടസം നേരിടുന്നത് ഒഴിവാക്കുകയും, പിന്നീട് മണ്ണിടിഞ്ഞ് വീഴാതിരിക്കാൻ മുകൾഭാഗത്ത് കവചം തീർത്ത് രക്ഷാപ്രവർത്തനം നടത്തുകയും ചെയ്‌ത ഫയർഫോഴ്‌സിനും പൊലീസിനും ഒപ്പം നിന്ന നാട്ടുകാർക്കും സ്നേഹപൂർവം അഭിനന്ദനം അറിയിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

cheif minister pinarayi vijayan  pinarayi vijayan  pinarayi vijayan appreciate everyone  who saved the life of guest worker  guest worker who trapped in landslide  guest worker sushant  sushant accident  sushant trapped in landslide  latest news in kottayam  latest news today  breaking news  അതിഥി തൊഴിലാളിയുടെ ജീവൻ  എല്ലാവരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി  പിണറായി വിജയൻ  മുഖ്യമന്ത്രി പിണറായി വിജയൻ  അതിഥി തൊഴിലാളി  സുഷാന്ത്  മണ്ണിടിഞ്ഞു അപകടത്തിൽപെട്ട സുഷാന്ത്  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മണ്ണിനടിയില്‍പെട്ട അതിഥി തൊഴിലാളിയുടെ ജീവൻ രക്ഷിച്ച എല്ലാവരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
author img

By

Published : Nov 17, 2022, 7:22 PM IST

കോട്ടയം: മണ്ണിടിഞ്ഞു അപകടത്തിൽപെട്ട അതിഥി തൊഴിലാളി സുഷാന്തിന്‍റെ ജീവൻ രക്ഷിച്ചവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം മണ്ണിടിഞ്ഞ് അപകടത്തിൽ പെട്ട സുഷാന്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണപ്പോൾ നടത്തിയ കൃത്യമായ ഇടപെടലാണ് ജീവൻ രക്ഷിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. സുഷാന്ത് കൂടുതൽ ആഴത്തിലേക്ക് പോയപ്പോൾ നിമിഷ നേരത്തിനുള്ളിൽ തല ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്‌ത് ശ്വാസതടസം നേരിടുന്നത് ഒഴിവാക്കുകയും, പിന്നീട് മണ്ണിടിഞ്ഞ് വീഴാതിരിക്കാൻ മുകൾഭാഗത്ത് കവചം തീർത്ത് രക്ഷാപ്രവർത്തനം നടത്തുകയും ചെയ്‌ത ഫയർഫോഴ്‌സിനും പൊലീസിനും ഒപ്പം നിന്ന നാട്ടുകാർക്കും സ്നേഹപൂർവം അഭിനന്ദനം അറിയിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

മുഖ്യമന്ത്രിയുടെ ഫേയ്‌സ്‌ബുക്ക് കുറിപ്പ്: കോട്ടയം മറിയപ്പള്ളി കാവനാൽകടവിൽ മണ്ണിടിഞ്ഞു അപകടത്തിൽപെട്ട അതിഥി തൊഴിലാളി സുഷാന്തിനെ രണ്ടു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്താൻ സാധിച്ചു. ഒരു വീടിന്‍റെ നിർമാണ പ്രവ‍ർത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് സുഷാന്ത് കൂടുതൽ ആഴത്തിലേക്ക് പോകുകയായിരുന്നു.

നിമിഷ നേരത്തിനുള്ളിൽ തല ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്‌തത് സുഷാന്തിന് ശ്വാസതടസം നേരിടുന്നത് ഒഴിവാക്കുകയും, പിന്നീട് മണ്ണിടിഞ്ഞ് വീഴാതിരിക്കാൻ മുകൾഭാഗത്ത് കവചം തീർത്ത് രക്ഷാപ്രവർത്തനം തുടരുകയുമാണുണ്ടായത്. ഫയർഫോഴ്‌സും പൊലീസും, നാട്ടുകാരും ചേർന്ന സംയുക്തമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ സുഷാന്തിനെ രക്ഷപ്പെടുത്താൻ സാധിച്ചു. ഈ ശ്രമകരമായ ദൗത്യത്തിന് മുന്നിൽ നിന്ന സേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും സ്നേഹപൂർവ്വം അഭിനന്ദിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.