ETV Bharat / state

കേരളത്തിൽ അഴിമതി ഭരണമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ - Sadananda Gowda in Kottayam

മുഖ്യമന്ത്രിയുടെ ഓഫീസ് തുടങ്ങി പഞ്ചായത്ത് തലം വരെയുള്ള ഭരണ സംവിധാനം മുഴുവനും അഴിമതിയുടെ പിടിയിലാണെന്നും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.

Central Minister Sadananda Gowda against kerala government  കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ  Sadananda Gowda in Kottayam  കേരളത്തിൽ അഴിമതി ഭരണം
കേരളത്തിൽ അഴിമതി ഭരണമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ
author img

By

Published : Apr 1, 2021, 5:35 PM IST

കോട്ടയം: കേരളത്തിൽ അഴിമതി ഭരണമാണ് നടക്കുന്നതെന്നും സ്വർണക്കടത്ത് അടക്കമുള്ള എല്ലാ അഴിമതികളിലും മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്നും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. മുഖ്യമന്ത്രിയുടെ ഓഫീസ് തുടങ്ങി പഞ്ചായത്ത് തലം വരെയുള്ള ഭരണ സംവിധാനം മുഴുവനും അഴിമതിയുടെ പിടിയിലാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജൻസിയുടെ പ്രവർത്തനത്തിൽ കേന്ദ്രം ഇടപെട്ടിട്ടില്ല. എല്ലാ സത്യങ്ങളും താമസിയാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വികസനമില്ല. വികസനത്തിന്‍റെ കാര്യത്തിൽ ഇടതു-വലതു പാർട്ടികൾ ഒരുപോലെയാണ്. കേന്ദ്ര സർക്കാർ നൽകുന്ന സഹായങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് കേരള സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ അഴിമതി ഭരണമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

അതേസമയം ലവ് ജിഹാദ് വളരെ ജാഗ്രതയോടെ നോക്കി കാണേണ്ട വിഷയമാണെന്നും ലവ് ജിഹാദ്, ദേവസ്വം ബോർഡ് വിഷയങ്ങളിൽ പുതിയ നിയമ നിർമാണം നടക്കേണ്ടിയിരിക്കുന്നുവെന്നും ഗൗഡ പറഞ്ഞു. മോദി സർക്കാരിനെതിരെ ഇതുവരെ ഒരു അഴിമതിയാരോപണവും ഉണ്ടായിട്ടില്ല. ബിജെപിയുടെ അഴിമതി രഹിത മുഖത്തിന് കേരളത്തിലും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടായത് ഇതിന്‍റെ തെളിവാണെന്നും ഈ തെരഞ്ഞെടുപ്പിലും മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.