കോട്ടയം : ഇടത് തോൽവി ആഘോഷമാക്കി കെ റെയിൽ സമര കേന്ദ്രങ്ങൾ. തൃക്കാക്കരയിലെ തോൽവിയെ തുടർന്ന് കോട്ടയം മാടപ്പള്ളിയിൽ പിണറായി വിജയന്റെ കോലം കത്തിച്ചു. എൽഡിഎഫിന്റെ തോൽവിയിൽ കെ റെയിൽ വിരുദ്ധ സമര സമിതിയാണ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്.
Also read: പിണറായിക്ക് കൊടുക്കാനിരുന്ന തൃക്കാക്കരപ്പൂച്ചെണ്ട്, അമിത പ്രതീക്ഷയായിരുന്നു തൃക്കാക്കര
സമര സമിതി ഭാരവാഹി ബാബു കുട്ടൻച്ചിറയുടെ നേതൃത്വത്തിലാണ് കോലം കത്തിച്ചത്. സമരക്കാർ സമര പന്തലിന് മുൻപിൽ ആഹ്ളാദ പ്രകടനവും ലഡു വിതരണവും നടത്തി.