ETV Bharat / state

കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസ് - കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്ത

കോട്ടയം ജില്ലാ സൈബർ ക്രൈം പൊലീസ് വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചു

Case against those who spread fake news related to covid 19  കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്ത  വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസ്
കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസ്
author img

By

Published : Apr 30, 2021, 5:23 AM IST

കോട്ടയം: കൊവിഡ്19 മായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കോട്ടയം ജില്ലാ സൈബർ ക്രൈം പൊലീസ് കേസെടുത്തു. പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർ എം അഞ്ജന ജില്ലാ പൊലീസ് മേധാവി ഡി ശില്‌പ എന്നിവർ സംയുക്തമായി അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത‍ ശബ്ദ സന്ദേശമായി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കുറ്റക്കാരെ കണ്ടെത്തുന്നതിനുവേണ്ടി പ്രത്യേക സംഘത്തെ രൂപികരികരിച്ചു അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. ശബ്ദ സന്ദേശം പ്രചരിപ്പിച്ചത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് ലഭിക്കുന്ന പക്ഷം സൈബർ സെൽ-9497976002, കൊറോണ സെൽ–9497980358 എന്നീ നമ്പരുകളില്‍ അറിയിക്കണം. ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ പൊതുജനങ്ങൾക്കിടയിൽ അനാവശ്യ ഭീതിയും പരിഭ്രാന്തിയും പരത്താനിടയുണ്ട്. അതിനാൽ ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശില്‌പ ഐപിഎസ് അറിയിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.