കോട്ടയം: തിടനാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മതിലിനും മരത്തിനും ഇടയിൽ കുടുങ്ങി. ചെമ്മലമറ്റം സ്വദേശി തയ്യില്‍ ഇന്‍സ്റ്റന്‍ തോമസ് സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. വാരിയാനിക്കാട് ചാണകക്കളം റൂട്ടില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്‍സ്റ്റനെ പുറത്തെടുത്തത്. ഇയാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ച് റോഡിന്‍റെ സംരക്ഷണ ഭിത്തിയ്ക്കും മരത്തിനുമിടയില്‍ ഞെരുങ്ങിയമര്‍ന്നു. ഇതോടെ പുറത്തിറങ്ങാനാവാതെ ഒരു മണിക്കൂറോളം ഇന്‍സ്റ്റന്‍ വാഹനത്തിനുള്ളിൽ കുടുങ്ങി. ജെസിബി എത്തിച്ച് സംരക്ഷണ ഭിത്തിയുടെ കല്ലുകള്‍ പൊളിച്ചു മാറ്റിയ ശേഷം ഇന്‍സ്റ്റനെ പുറത്തെടുക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിനൊപ്പം പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.