ETV Bharat / state

മണര്‍കാട് വാഹനാപകടം; ബൈക്ക് യാത്രികനെ കാര്‍ ഇടിച്ച് തെറിപ്പിച്ചു; യുവാവിന് ഗുരുതര പരിക്ക് - മണര്‍കാട് വാഹനാപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്

കോട്ടയം മണര്‍കാട് നാലുമണിക്കാറ്റ് റോഡിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്.

കോട്ടയത്ത് മണർകാട് നാലുമണി കാറ്റ് റോഡിൽ വാഹനാപകടം  യുവാവിന് ഗുരുതര പരിക്ക്  നാലുമണിക്കാറ്റില്‍ വാഹനാപകടം  യുവാവിന് ഗുരുതര പരിക്ക്  ബൈക്ക് യാത്രികനെ കാര്‍ ഇടിച്ച് തെറിപ്പിച്ചു  Car accident in Kottayam  Kottayam news updates  latest news in Kottayam  മണര്‍കാട് വാഹനാപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്
മണര്‍കാട് വാഹനാപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്
author img

By

Published : Dec 19, 2022, 8:27 PM IST

കോട്ടയം: മണര്‍കാട് നാലുമണിക്കാറ്റ് റോഡിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. ബൈക്ക് യാത്രികനായ യുവാവിനെ പിന്നാലെയെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചു. നെടുംകുന്നം അരുണിപ്പാറ സ്വദേശിയായ പ്രദീപ്‌ കുമാറിനാണ് (45) തലക്ക് ഗുരുതര പരിക്കേറ്റത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ബൈക്കില്‍ ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പ്രദീപിനെ പിന്നാലെയെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ പ്രദീപിന്‍റെ ഹെല്‍മറ്റ് തകര്‍ന്ന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു.

ഉടന്‍ തന്നെ നാട്ടുകാരെത്തി പ്രദീപിനെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശുശ്രൂഷ നൽകിയ ശേഷം കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി. നിലവില്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ് പ്രദീപ്.

സംഭവത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ പൊലീസ് കണ്ടെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കാര്‍ കണ്ടെത്തിയത്. ആർപ്പൂക്കരയിലെ സ്വകാര്യ അരി മില്ല് ഫാക്‌ടറിയിലെ ജീവനക്കാരനാണ് പ്രദീപ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.