കോട്ടയം: മേലുകാവിൽ കാർ തലകീഴായി മറിഞ്ഞ് അപകടം. ഈരാറ്റുപേട്ട- തൊടുപുഴ റോഡിൽ മേലുകാവ് കാഞ്ഞിരം കവലക്ക് പാക്കാപുള്ളി വളവിന് സമീപമാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ദമ്പതികൾക്കും മക്കൾക്കും പരിക്കേറ്റു. ഇന്ന് പുലർച്ചെ 5.45നായിരുന്നു അപകടം. പാലക്കാട് സ്വദേശിയും പ്രവാസിയുമായ പ്രിൻസ്, ഭാര്യ തിടനാട് സ്വദേശി ഷിനു, മക്കളായ സ്പ്രിന്റോ, ക്രിസ്റ്റോ എന്നിവർക്കാണ് അപകടം സംഭവിച്ചത്. അയൽവാസികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇവരെ തൊടുപുഴ ആശുപത്രിയിൽ എത്തിച്ചു. പരിക്കുകൾ ഗുരുതരമല്ല.
കാർ തലകീഴായി മറിഞ്ഞ് അപകടം - കോട്ടയം
ഈരാറ്റുപേട്ട- തൊടുപുഴ റോഡിലാണ് അപകടം
കോട്ടയം: മേലുകാവിൽ കാർ തലകീഴായി മറിഞ്ഞ് അപകടം. ഈരാറ്റുപേട്ട- തൊടുപുഴ റോഡിൽ മേലുകാവ് കാഞ്ഞിരം കവലക്ക് പാക്കാപുള്ളി വളവിന് സമീപമാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ദമ്പതികൾക്കും മക്കൾക്കും പരിക്കേറ്റു. ഇന്ന് പുലർച്ചെ 5.45നായിരുന്നു അപകടം. പാലക്കാട് സ്വദേശിയും പ്രവാസിയുമായ പ്രിൻസ്, ഭാര്യ തിടനാട് സ്വദേശി ഷിനു, മക്കളായ സ്പ്രിന്റോ, ക്രിസ്റ്റോ എന്നിവർക്കാണ് അപകടം സംഭവിച്ചത്. അയൽവാസികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇവരെ തൊടുപുഴ ആശുപത്രിയിൽ എത്തിച്ചു. പരിക്കുകൾ ഗുരുതരമല്ല.
മേലുകാവ് കാഞ്ഞിരം കവലയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം
ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ മേലുകാവ് കാഞ്ഞിരം കവലയ്ക്ക് സമീപമുണ്ടായ അപകടത്തിൽ പ്രവാസി ദമ്പതികൾക്കും മക്കൾക്കും പരിക്കേറ്റു. ഇന്ന് പുലർച്ചയ്ക്ക് 5:45ന് കാഞ്ഞിരം കവല പാക്കാപുള്ളി വളവിന് സമീപമാണ് കാർ ഇടിച്ചു മറിഞ്ഞ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി പ്രിൻസ്, ഭാര്യ തിടനാട് സ്വദേശി ഷിനു, മക്കളായ സ്പ്രിന്റോ, ക്രിസ്റ്റോ എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അയൽവാസികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇതു വഴി വന്ന കാറിൽ ഇവരെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചു. ബഹ്റിനിലാണ് ഇവർ ജോലി നോക്കുന്നത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
Conclusion: