ETV Bharat / state

മാവാടിയില്‍ കാര്‍ അപകടം - ഇരാറ്റുപേട്ട പൊലീസ്

ഉഴവൂര്‍ സ്വദേശിയുടെ സ്വിഫ്റ്റ് ഡിസയര്‍ കാറാണ് അപകടത്തില്‍പെട്ടത്. ഇദ്ദേഹം കാര്‍ മാസങ്ങള്‍ക്ക് മുന്‍പ് തിടനാടുള്ള സംഘത്തിന് വാടകക്ക് കൊടുത്തിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും കാര്‍ തിരിച്ച് നല്‍കിയില്ല. ഇവര്‍ കാര്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു

മാവാടി  കാര്‍ അപകടം  വാഗമണ്‍  പൊലീസ്  ഇരാറ്റുപേട്ട പൊലീസ്  Car accident in Mawad
മാവാടിയില്‍ കാര്‍ അപകടത്തില്‍ പെട്ടു: പൊല്ലാപ്പിലായി പൊലീസ്
author img

By

Published : Aug 2, 2020, 7:09 AM IST

കോട്ടയം: തീക്കോയി വാഗമണ്‍ റൂട്ടില്‍ മാവാടിയില്‍ കാര്‍ അപകടത്തില്‍ പെട്ടു. ഉഴവൂര്‍ സ്വദേശിയുടെ സ്വിഫ്റ്റ് ഡിസയര്‍ കാറാണ് അപകടത്തില്‍പെട്ടത്. ഇദ്ദേഹം കാര്‍ മാസങ്ങള്‍ക്ക് മുന്‍പ് തിടനാടുള്ള സംഘത്തിന് വാടകക്ക് കൊടുത്തിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും കാര്‍ തിരിച്ച് നല്‍കിയില്ല. കാറിനായി ഉടമ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കാര്‍ മുന്നില്‍ കണ്ടു.

തന്‍റെ കാര്‍ തിരിച്ചറിഞ്ഞ ഉടമ കാറിനെ പിന്‍തുടര്‍ന്നു. ഈ സമയം വാഹനം ഓടിച്ചിരുന്നത് രാമപുരം സ്വദേശിയായ മറ്റൊരാളായിന്നു. അപരിചിതന്‍ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ ഇയള്‍ വാഹനം വേഗത്തില്‍ ഓടിച്ചു. ഇതിനിടെ ഇന്ധനം തീര്‍ന്ന വാഹനം കലുങ്കില്‍ ഇടിച്ചു. പിന്നാലെ എത്തിയ ഉടമ കാര്യം തിരക്കിയതോടെയാണ് സത്യം പുറത്തുവരുന്നത്. ഉടമയില്‍ നിന്നും കാര്‍ വാങ്ങിയ തിടനാടുള്ള സംഘം വാഹനം മറ്റൊരാള്‍ക്ക് വാടകക്ക് നല്‍കുകയായിരുന്നു. ഇരാറ്റുപേട്ട പൊലീസെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് വാഹനം വിട്ടു നല്‍കുമെന്ന് പൊലിസ് അറിയിച്ചു. നിലവില്‍ ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.