ETV Bharat / state

കോട്ടയത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

കോട്ടയം ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ നിയന്ത്രണം നഷ്‌ടമായ കാർ മറിഞ്ഞു. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിന് കാരണം അമിത വേഗതയെന്ന് നാട്ടുകാർ.

car accident in kottayam  accident in kottayam  kottayam car accident  കോട്ടയത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞു  കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്  കോട്ടയം ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ അപകടം  അമിത വേഗത റോഡപകടം  റോഡപകടം മൂന്ന് പേർക്ക് പരിക്ക്  നിയന്ത്രണം നഷ്‌ടമായ കാർ മറിഞ്ഞു  കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്  road accident kottayam  accident news  latest malayalam news  കേരള വാർത്തകൾ  വാഹനാപകടം കോട്ടയം
കോട്ടയത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
author img

By

Published : Oct 18, 2022, 1:23 PM IST

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. കൊട്ടാരക്കര സ്വദേശി ബിജു (42), മുട്ടമ്പലം തൈക്കടവിൽ മാത്യു (48), മൂലവട്ടം നെടുമ്പുരയിടത്തിൽ റോഷൻ ഐസക്ക് ജോൺ (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞു

ആരുടെയും പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്‌ച രാത്രി 12 മണിയോടെയാണ് സംഭവം. ഈരയിൽക്കടവ് ഭാഗത്ത് നിന്നും മണിപ്പുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ റോഡിലെ വളവിൽ വച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട് ഉയർന്നു പൊങ്ങി മരത്തിലിടിക്കുകയായിരുന്നു.

കാറിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നും ബൈപ്പാസിൽ വാഹനങ്ങൾ ചീറി പാഞ്ഞാണ് പോകാറുള്ളതെന്നും നാട്ടുകാർ ആരോപിച്ചു. ഇവിടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് പരിശോധന ഊർജ്ജിതമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Also read: ഫേസ്‌ബുക്ക് ലൈവിട്ട് മരണപ്പാച്ചില്‍; പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ്‌വേ അപകടത്തിന് മുന്‍പുള്ള ദൃശ്യം പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.