കോട്ടയം: നഗരമധ്യത്തില്‍ രാത്രിയില്‍ വന്‍കഞ്ചാവ് വേട്ട. ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. ഡോഗ് സ്‌ക്വാഡിന്‍റെ സഹായത്തോടെ ഈസ്റ്റ് പൊലീസും ലഹരിവിരുദ്ധ സ്വാക്വഡും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.
ഒറീസ സന്തോഷ്‌പുര്‍ സ്വദേശി പരീഷ് നായിക്(27) ആണ് അറസ്റ്റിലായത്. ജോലി തേടി കേരളത്തിലേക്കെത്തിയ പ്രതി വില്‍പ്പന നടത്താനായി കഞ്ചാവ് ട്രെയിനില്‍ കടത്തുകയായിരുന്നു. ഗുരുദേവ് എക്‌സ്പ്രസില്‍ കോട്ടയത്തേക്ക് വരികയായിരുന്നു ഇയാള്‍. പാലാ വലവൂരിലെ പുട്ടിക്കമ്പനിയില്‍ ജോലി തേടിയാണ് ഇയാള്‍ എത്തിയത്.
കഞ്ചാവുമായി ട്രെയിനില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ എത്തുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവരുദ്ധ സ്‌ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു.
also read: ലോറിയിടിച്ച് വിമുക്ത ഭടൻ മരണപ്പെട്ട കേസ്; ഒരു വർഷത്തിന് ശേഷം ഡ്രൈവർ അറസ്റ്റിൽ
ഇതേതുടര്‍ന്ന് റയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ബാഗുകള്‍ പരിശോധിച്ചു. ഇതിനിടെ ജില്ലാ പൊലീസിന്‍റെ നര്‍കോട്ടിക് സ്‌നിഫര്‍ ഡോഗ് സംഘത്തിലെ ഡോണ്‍ എന്ന നായയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത് മണത്ത് കണ്ടുപിടിച്ചത്.