കോട്ടയം: കേബിൾ ടി.വി ജീവനക്കാരൻ ജോലിക്കിടെ ഏണിയിൽ നിന്ന് തെന്നി വീണ് മരിച്ചു. കറുകച്ചാൽ ബംഗ്ലാംകുന്നിൽ പുത്തൻപുരയ്‌ക്കൽ രാജേഷ് (28) ആണ് മരിച്ചത്. കറുകച്ചാലിലെ കേബിൾ ടി.വി നെറ്റ് വർക്ക് ജീവനക്കാരനായിരുന്നു.
Also Read: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഹൗസ്ബോട്ട് ഉടമകൾ
ഞായറാഴ്‌ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ കറുകച്ചാൽ ചിറയ്‌ക്കൽ മക്കൊള്ളി കവലയിൽ വച്ചായിരുന്നു സംഭവം. കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.